പ്രത്യാശ
- Poetry
- GOURIPRIYA. P.G
- 28-Mar-2022
- 0
- 0
- 1480
പ്രത്യാശ

നെടുവീർപ്പ് കൊണ്ടൊരു കൊട്ടാരമുണ്ടാക്കി,
അതിനുള്ളിലായ് അവർ ഒന്നുചേർന്നു.
കണ്ണീരു കൊണ്ടവർ ദാഹമകറ്റി,
അഴലുകൾ ആഹാരമാക്കി.
നിദ്രകൾ ശുഷ്കമായ്,
സ്വപ്‌നങ്ങൾ അന്യമായ്,
ഒരു നാളിൽ ഒരു നല്ലകാലമുണ്ടാകുവാൻ
ഹൃദയമവർ നെയ്‌ത്തിരിയായെരിച്ചു
മാനം കറുത്തു മഴ വന്നു പാഞ്ഞു
പ്രളയവും കാറ്റുമാത്തിരിയണച്ചു.
കലിതുള്ളിവന്നവർ നടമാടിയെപ്പൊഴോ
നിറവാർന്ന ചിരിയോടെ തിരികെപ്പോയി.
അലിവിന്റ,കനിവിന്റെ ചെറിയോരു തീക്കണം
ഹൃയത്തിലെവിടെയോ നിന്നിരുന്നു,
മങ്ങാതെ, മായാതെ നിന്നിരുന്നു...
ദുരിതപർവങ്ങളാം പേമാരികൾ,പിന്നെ പലകുറി വന്നുപോയ് പല നാളിലായ്..
അപ്പോഴുമാ കണം, സ്നേഹമാം ആ കണം,
തിരിയണയാതെ ജ്വലിച്ചു...
നേർത്ത നാളമായ് അവരിൽ പടർന്നു..
എഴുത്തുകാരനെ കുറിച്ച്

ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ് വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login