സൈക്കിൾ
- Stories
- Dr. RenjithKumar M
- 05-Sep-2021
- 0
- 0
- 1674
സൈക്കിൾ

കിട്ടിയിരുന്ന തുച്ഛമായ കൂലിയിൽ നിന്നും മിച്ചം പിടിച്ചു ആ അച്ഛൻ അവനൊരു പഴയ സൈക്കിൾ വാങ്ങി കൊടുത്തു.
അവൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
അച്ഛന് സുഖമില്ലാതെ ആയപ്പോൾ ആ സൈക്കിളിൽ അവൻ പത്രമിടാനും പാലിടാനും ഒക്കെ പോയി, അച്ഛനെ ചികിത്സിച്ചു.
ഒരു ദിവസം അച്ഛന് വിലകൂടിയ ഒരു മരുന്ന് വാങ്ങാൻ കാശ് തികയാതെ വന്നപ്പോൾ അവൻ ആരോടും പറയാതെ ആ സൈക്കിൾ വിറ്റു.
ആ മരുന്ന് കഴിച്ചിട്ടും, അച്ഛൻ മരിച്ചു പോയി.
ഡോ. രഞ്ജിത്ത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login