വിവാഹവാർഷികം@FB
- Stories
- Dr. RenjithKumar M
- 24-Dec-2020
- 0
- 0
- 1434
വിവാഹവാർഷികം@FB

"ദ മോസ്റ്റ് ലവ്വബിൾ പേഴ്സൺ ഇൻ ദ വേൾഡ്...മൈ സ്വീറ്റ് ഹസ്ബണ്ട്.
ഗിഫ്റ്റ് ഫ്രം ഗോഡ് ഫോർ മീ ഓൺ എർത്ത്...
എന്ന അടിക്കുറിപ്പോടെ അവൾ ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോ വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്, വൈരാഗ്യമുള്ള കുറെ കൂട്ടുകാരെ ടാഗും ചെയ്തു.
"ചേട്ടാ... ദേ ഞാൻ ഫ്ബിയില് നമ്മുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട് കേട്ടോ..."
പ്രിയതമയുടെ അറിയിപ്പ് കേട്ട അവൻ, കയ്യിൽ പറ്റിയിരുന്ന അരിമാവ്, ഉടുത്തിരുന്ന മുണ്ടിൽ തുടച്ച് ഫോണെടുത്ത് ഫ്ബിയിലെ ഫോട്ടോയ്ക്ക് താഴെ "താങ്ക്യൂ ഡിയർ... ദ മോസ്റ്റ് ബ്ലസ്ഡ് ഹസ്ബൻഡ് ഇൻ ദ വേൾഡ്" എന്നു കമന്റും എഴുതിയിട്ട്, പിറ്റെദിവസത്തേക്കുള്ള അപ്പത്തിന് വേണ്ടി അരി ആട്ടുന്നത് തുടർന്നു...
ഡോ. രഞ്ജിത്ത് കുമാർ.എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login