വേർപാട്
- Stories
- Dr. RenjithKumar M
- 05-Dec-2020
- 0
- 0
- 1541
വേർപാട്

"ഇങ്ങനെ ആയിരുന്നു നമ്മൾ ജീവിച്ചത് അല്ലെ..." അന്തിക്ക് നിറം മങ്ങി കടലിലേക്ക് താഴാൻ വെമ്പുന്ന സൂര്യനെ നോക്കി അവൻ പറഞ്ഞു.
"...മ്" ഒരു ദീർഘ നിശ്വാസത്തോടെ അവൾ മറുപടി മൂളി.
കാലുകളെ തഴുകി പോകുന്ന തിരമാലയുടെ നനുത്ത തലോടൽ പഴയതുപോലെ അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല.
രണ്ടുപേരുടെയും ഇടയിൽ ഉണ്ടായ ആ വിടവിലൂടെ നിറം മങ്ങിയ സൂര്യകിരണങ്ങൾ ഊർന്നിറങ്ങി മണൽത്തിട്ടയിൽ പതിഞ്ഞിരുന്നു. ഇപ്പോൾ അവരുടെ നിഴലുകൾക്കു തമ്മിൽ ദൂരം കൂടിയതുപോലെ തോന്നി.
മൗനം അവർക്കിടയിൽ എന്തൊക്കെയോ പരിഭവങ്ങളും വേദനയും കൈമാറിക്കൊണ്ടിരുന്നു.
ഒന്നും പറയാനാകാതെ അവർ തിരികെ നടന്നു 'അകന്നു'.
ഡോ. രഞ്ജിത്കുമാർ.എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login