ലാന്‍ഡ് ഫോണ്‍ [ 5 ]
- Stories
- SREEHARI.P
- 13-May-2020
- 0
- 0
- 1635
ലാന്‍ഡ് ഫോണ്‍ [ 5 ]
![ലാന്‍ഡ് ഫോണ്‍ [ 5 ]](https://cdn.entesrishti.com/postimages/SRISHTI_1589361270_IMG.webp)
ലാന്‍ഡ് ഫോണ്‍
ഭാഗം : അഞ്ച്
രചന : ശ്രീഹരി എവറസ്റ്റ്
" ഇനി എന്നെ തവിട് കൊടുത്ത് വാങ്ങിയതോ മറ്റോ ആണോ....! "." എന്തായാലും അങ്ങനെ ആവാന്‍ വഴിയില്ല അങ്ങനെയാണേല്‍ ഇങ്ങേര് അതിന്റേം കണക്ക് പറഞ്ഞേനെ....!".
രാത്രിയായി....
എനിക്ക് ഉറക്കം വന്നില്ല...മനസ്സില്‍ മുഴുവന്‍ അവളുടെ ഒപ്പമുള്ള ആ യാത്രയായിരുന്നു.
രണ്ടാം ദിവസം....
ഇന്നലത്തെ പോലെ വൈകിയില്ല ഒന്‍പത് മണിക്ക് തുടങ്ങുന്ന ക്ലാസിന് ഞാന്‍ കൃത്യം എട്ടരയ്ക്ക് എത്തി.ഡെസ്കിന് അടിയില്‍ ബാഗും വച്ച് പുറത്തേക്കിറങ്ങിയ എന്റെ മുന്നിലേക്ക് അവള് വീണ്ടും വന്നു." ആഹാ താനിന്ന് നേരത്തെ എത്തിയോ...? " അവളെന്നോട് ചോദിച്ചു." നേരത്തെ വന്നേക്കാം എന്ന് കരുതി..." ഞാനെന്റെ മറുപടി ചുരുക്കി.അവള് അകത്ത് കയറി ബാഗ് വെച്ച് തിരികെവന്നു." ആരും വന്നില്ല...ഒന്ന് നടന്നാലോ...താന്‍ വരുമോ കൂടെ ?? ".അവളെന്നെ ക്ഷണിച്ചു.അവളുടെ ചോദ്യം കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഒട്ടും ആലോചിക്കാതെ തന്നെ കൂടെ പോയി.സ്റ്റെപ്പിറങ്ങി മുന്നില്‍ നടന്ന അവളോടൊപ്പം ഞാന്‍ എത്തിയത് ഗേറ്റിന് സമീപത്തുള്ള ആ കൂറ്റന്‍ തണല്മരത്തിന് കീഴിലാണ്.എന്റെ അരയ്ക്കൊപ്പം ഉയര്‍ന്ന് മണ്ണിലോട്ട് ഊഴ്ന്നിറങ്ങിയ വേരിന്റെ മുകളിലേക്ക് ഞാന്‍ വരിഞ്ഞ് കയറി സ്ഥാനമുറപ്പിച്ചു." എന്നെ കൂടെ ഇരുത്താമോ...എനിക്ക് എത്തുന്നില്ല " അവള് പറഞ്ഞത് കേട്ടപാടെ ഞാന്‍ ഇറങ്ങിച്ചെന്നു.എന്നെക്കാള്‍ പൊക്കം കുറവായിരുന്നു , അതുകൊണ്ട് അരയ്ക്ക് പിടിച്ചുയര്‍ത്തി അവളെ ഞാന്‍ വേരിന് മുതുകിലേയ്ക്ക് എടുത്ത് ഇരുത്തി." മുന്‍പ് എവിടെയായിരുന്നു....?? " അവളെന്നോട് ആരാഞ്ഞു." സെന്റ് മേരീസ് കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂള്‍ കൊട്ടോടി "." ഏതാ സിലബസ്...?? " അവളുടെ അടുത്ത ചോദ്യവുമെത്തി." ഐ.സി.എസ്.ഇ " ഞാന്‍ ഒന്നു മൂളി." ഓ അപ്പോ ഇങ്ങേര് ഒരു ' ബു.ജി 'യാണല്ലേ...?? "." ' ബു.ജി ' ആണേല്‍ ഞാന്‍ ഈ സര്‍ക്കാര്‍ സ്കൂളിലേക്ക് എത്തുവോ..മന്ദബുദ്ധി...?? ". അവള് പതുക്കെ ചിരിച്ചു " സോറി..."." താന്‍ എവിടെന്നു വരുന്നു...?? " ഞാന്‍ തിരിച്ചു ചോദിച്ചു." ഞാനോ അങ്ങ് ഉഗാണ്ടേന്ന്..." അവളുടെ കുസൃതി കലര്‍ന്ന ചിരി ഞാന്‍ അന്നാദ്യമായി ആസ്വദിച്ചു.
" എല്ലാവരും വന്നുതുടങ്ങി നമ്മുക്ക് ഇറങ്ങിയാലോ..." അവളോട് പതുക്കെ പറഞ്ഞു.അപ്പോഴേയ്ക്ക് അവളെ ഇവിടെ കണ്ട് അവളുടെ ഫ്രണ്ട്സ് എത്തിയിരുന്നു." കാര്‍ത്തികേ വാ പോവാം..." അതില്‍ ഒരുത്തി അവളെ വിളിച്ചു." കിച്ചു...നീ പൊക്കോ ഉച്ചയ്ക്ക് കാണാം...." ഞാന്‍ കുറച്ച് ഉച്ചത്തില്‍ പറഞ്ഞു.ഇത് കേട്ട് അവളുടെ ഫ്രണ്ട്സ് കണ്ണ് തള്ളി നിന്നപ്പോഴും കാര്‍ത്തിക വിട്ടില്ല " ആ ദേവാ...ബെല്ലടിക്കാറായി താനും പോന്നോളൂ...".അങ്ങനെ ക്ലാസിലേക്ക് അവര്‍ മൂന്നുപേരും ഒരുമിച്ച് നടന്നു കുറച്ച് പിന്നിലായി ഞാനും.
ക്ലാസ് തുടങ്ങി...
എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു.അവള്‍ക്കെന്തോ ഇതുവരെ മറ്റാരിലും കാണാത്ത ഒരു പ്രത്യേകത ഉണ്ടായിരുന്നു.രാവിലെ ഉണ്ടായതൊക്കെയും ഒരു ഷോര്‍ട്ട് ഫിലിം പോലെ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.എനിക്ക് സംഭവം എന്താണെന്ന് ഒട്ടും പിടികിട്ടിയില്ലായിരുന്നു.മുന്‍പൊക്കെ പെണ്പിള്ളേരുടെ സൗന്ദര്യം കണ്ട് ആസ്വദിച്ച് നിന്നിട്ടുണ്ടെന്നല്ലാതെ ആദ്യമായാണ് കുറച്ചധികം സമയം ഒരാളില്‍ ഫോക്കസ് ചെയ്ത് നില്‍ക്കുന്നത്.
ചിന്തിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല.ആദ്യത്തെ പിരീഡ് കഴിഞ്ഞതും അവള് പിന്നിലേക്ക് ഒന്നു നോക്കി.ഇവളിത് എന്നെ തന്നെയാണോ നോക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു.ഒരു സിനിമാ ഗാനത്തിലെന്ന പോലെ ഞാന്‍ അവളെയും നോക്കി മതിമറന്ന് ഇരുന്നു.ഇടയ്ക്ക് പ്രണയാമൃതമായ അവളുടെ ആ ചിരി വീണ്ടും കണ്ട മാത്രയില്‍ ആനന്ദം കൊണ്ട് എന്റെ ഉപബോധ മനസ്സില്‍ ഞാന്‍ നൃത്തമാടി." ഡോ...! താനിതെവിടാണ് ദേവലോകത്തിലോ ?? " എവിടെയോ പരിചയമുള്ള ശബ്ദമാണല്ലോ ആ കേട്ടത്...ഞാന്‍ ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കി.സന്ദ്യ ടീച്ചറാണ്....ഇംഗ്ലീഷാണ് പിരീഡെന്ന് മനസ്സിലായി....ഉച്ചകഴിഞ്ഞോ ആവോ എന്ന മട്ടിലിരുന്ന എന്നെ വീണ്ടും പൊക്കി പഠിപ്പിക്കുഞ്ഞുങ്ങളുടെ കൂടെയാക്കി.വലത്തോട്ട് എത്തിനോക്കിയ എന്നെ കണ്ടതും അവള് ഒരു ചെറിയ ചിരി തന്നു.അതിലെവിടെയോ ഒരു കളിയാക്കല്‍ ഇല്ലേന്ന് ചിന്തിച്ചു ഞാന്‍....!
ഉച്ചയൂണ് കഴിഞ്ഞ് കൈകള്‍ കഴുകി വന്ന എന്നെ സ്വീകരിക്കാനെന്നപോലെ പടിവാതിലിന് അരികിലായി നില്‍പ്പുണ്ടായിരുന്നു അവള്.ഒന്നും മിണ്ടിയില്ല ഞാന്‍ ഇറങ്ങിയപ്പോള്‍ എന്റെ കൂടെ വന്നു." എന്തായിരുന്നു ഇംഗ്ലീഷ് പീരിഡിലൊരു ആലോചന... " അവള് പതുക്കെ ചോദിച്ചു." ഉഗാണ്ടേലോട്ട് പോകാനുള്ള ചെലവ് നോക്കി ഒന്ന് ഇരുന്നുപോയി...! " ഞാന്‍ തട്ടിവിട്ടു.ഒരു കള്ളച്ചിരിയും പാസ്സാക്കി അവള് ഓടിച്ചെന്ന് തണല്മരത്തിന് കീഴില്‍ നിന്നു." നീ അവിടെ നിന്നാമതി...." ഇതും പറഞ്ഞ് ഞാന്‍ വലിഞ്ഞ്കയറി എന്റെ സ്ഥാനംപിടിച്ചു." പോടാ മരമാക്ക്രി...." അവളെന്നെ നോക്കി കൊഞ്ഞനംകുത്തി." ഞാനൊരു കാര്യം ചോദിച്ചാല്‍ താന്‍ സത്യം പറയാവോ... ?? " മരത്തില്‍ ചാരിനിന്ന് അവളെന്നോട് ചോദിച്ചു." നോക്കാം...ഉറപ്പൊന്നുമില്ല " ഞാന്‍ പറഞ്ഞു." ആ ഇംഗ്ലീഷ് പിരീഡില്‍ താന്‍ എന്നെയും നോക്കി ഇരിക്കുവായിരുന്നില്ലേ കള്ളാ....?? " അവള് ക്വസ്റ്റനിംഗ് തുടങ്ങി." ആണെങ്കില്‍...?? തന്നെനോക്കാന് ഫീസും തരണോ...! "ഞാന്‍ ചോദിച്ചതുകേട്ട് അവള് ചിരിച്ചു." ആഹ്...പിന്നെ നോക്കുന്നതൊക്കെ കൊള്ളാം....ഇനി ഞാന്‍ അത് കണ്ടാ നിന്റെ തല പൊളിക്കും....".
കളിയും ചിരിയുമായി തമാശപറഞ്ഞ് ഇരുന്ന് ലഞ്ച്ബ്രേക്കും കടന്ന് പോയപ്പോള്‍ നമ്മളൊരുമിച്ച് വീണ്ടും ക്ലാസിലെത്തി.
ഉച്ചയ്ക്ക് ശേഷമുള്ള പിരീഡുകള്‍ എന്നും ഉറങ്ങാനുള്ള അന്തരീക്ഷം ഒരുക്കി തരുന്നവയാണ്.മുന്‍ഭാഗത്തെ രണ്ടു ബെഞ്ചുകള്‍ ഒഴികെ മറ്റെല്ലാ ബെഞ്ചുകളും ഏകദേശം പൂര്‍ണ്ണമായും സുഖനിദ്രയിലാണ്ടപ്പോള്....ഞാനും ഉറങ്ങാന്‍ കിടന്നു അത്രെന്നെ....!
വൈകുന്നേരമായി....
ബെല്ലടിച്ചപ്പോള്‍ തന്നെ ബാഗും എടുത്ത് പുറത്തിറങ്ങി ഞാന്‍ കാത്തുനിന്നത് അവളെയാണ്....അവളുടെ കൂടെ ഫ്രണ്ട്സിനെ കണ്ട എനിക്ക് അപ്പോള്‍ തന്നെ നിരാശയായി.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള് ഫ്രണ്ട്സിനെ പറഞ്ഞ് വിട്ട് എന്റെ അടുക്കലേക്ക് എത്തി.മഴയില്ലാഞ്ഞത് കൊണ്ട് എന്റെ കഥയ്ക്ക് അത്ര പൂര്‍ണ്ണതയില്ലായിരുന്നു.....!
( തുടരും... )
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ശ്രീഹരി.പി.കണ്ണൂര്‍ ജില്ലയിലെ വടേശ്വരം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു.കണ്ണൂരിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ചിറക്കല്‍ രാജാസിലായിരുന്നു.ഇപ്പോള്‍ പയ്യന്നൂര്‍ ശ്രീനാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ്.ചിത്രരചനയും എഴുത്തുമാണ് ഏറെ പ്രിയം.എന്റെ ആദ്യത്തെ നോവലാണ്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login