ലാന്ഡ് ഫോണ്
- Stories
- Sreehari Everest Nambiar
- 05-May-2020
- 0
- 0
- 1605
ലാന്ഡ് ഫോണ്

ലാന്ഡ് ഫോണ്
രചന : ശ്രീഹരി എവറസ്റ്റ്
ഭാഗം : രണ്ട്
കാര്ത്തിക...!
എപ്പോഴാണ് ഞാന് അവളെ അദ്യമായി കണ്ടത്...??
അതിന്റെ രസം അറിയണമെങ്കില് ഒരു വര്ഷം പിന്നോട്ട് പോകണം....വാ ഒന്ന് പോയി വരാം...!
പടക്കുതിര വരാന് കാത്തുനില്ക്കുവാണ്...പേര് ദേവരാജ് , എന്റെ പേരല്ലാട്ടോ...അതാണ് പടക്കുതിര.നാട്ടിലൂടെ ഓടുന്ന ബെന്സാണ്.എന്റെ പേര് ദേവ് രൂപ്.നിങ്ങളിപ്പോ മനസ്സില് ആലോചിക്കുന്നുണ്ടാവും " അപ്പോ ഇവനാണോ നായകന്...?? ".ഒരു തമാശയായിട്ട് തന്നെ പറയാലോ.അത്ര സീന് ഒന്നൂല്ല്യ ചിരിക്കാനും ആലോചിക്കാനും ഒരുപാടുളള എന്റെ കഥയാണ്.
" വന്നല്ലോ..."."ആര് ?? "."ബെന്സ്....!" എന്റെ ചേച്ചിയാണ്.മൂപ്പര് കോളേജിലേക്കാ ഞാന് എന്റെ സ്കൂളിലേക്കും." കഥയില് ഡിസ്റ്റര്ബെന്സ് ആക്കാതെ ഒന്ന് പോയെ ചേച്ചി...".ഹയര് സെക്കന്ററി സ്കൂളിലെ എന്റെ ആദ്യ ദിവസം ഇന്നാണ്." ഓ അതാണ് ഇത്ര ആവേശം...! "." അതേലോ...." ഞാന് ഒരു കള്ളച്ചിരി പാസാക്കി.ഇങ്ങനെ നിന്നാമതിയോ ബസ്സിപ്പോ പോകും.പടക്കുതിര ഓടിക്കുന്നത് മോഹനേട്ടനാണ്.ചെറുപ്പം മുതല് കണ്ടുള്ള പരിചയം അത്ര തന്നെ." ബസ്സില് കേറിയാ പിന്നെ സീറ്റ് പിടിക്കാന് ഒരു ഓട്ടം....". അങ്ങനെ ഒരു സംഭവം ചിന്തിക്കുകയേ വേണ്ട...ഫുള് ലോഡാണ്.ഞാനാണെങ്കില് ലൈഫ് കൊണ്ടുള്ള ഡാര്ക്ക് കളിയിലാണ്." എന്തോന്ന്....?? "." ഡോര് സ്റ്റെപ്പിലാണ് ചേട്ടാ കുറച്ച് ഒതുങ്ങാവോ...?? "."എന്തിനാ...?? "."ഒന്ന് കാല് വെക്കാനാണ്." ആ അങ്ങനെ മര്യാദക്ക് പറ....! ".ചേട്ടനും വിട്ടുപിടിക്കുന്ന ലക്ഷണമില്ല.എന്റേത് ലാസ്റ്റ് സ്റ്റോപ്പാണ്.സ്റ്റോപ്പ് എന്ന് പറയാന് പറ്റില്ല.ഒരു ചെറിയ ആശുപത്രി ബസ്സ് സ്റ്റാന്ഡ്.ഏകദേശം അര മണിക്കൂര് ബസ്സ് യാത്ര ഉണ്ട്.ഉള്ളില് ഇതരസംസ്ഥാനക്കാരുടെ ഒരു കോണ്ഫറന്സ് തന്നെ അരങ്ങേറുന്നുണ്ടായിരുന്നു.ഇതൊക്കെ കേട്ട് തൂങ്ങി പിടിച്ച് നില്ക്കുന്ന എനിക്കും കിട്ടി അങ്ങനെ ഒരു സീറ്റ്.ഇരിക്കേണ്ട താമസം തലയ്ക്ക് മീതെ വരെ ബാഗുകളുടെ വന് ശേഖരം തന്നെ എന്റെ കൈകള്ക്കുള്ളില് ഒരുങ്ങി.എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒന്നുണ്ട്.അത് പഴയതെരുവിലെ ബ്ലോക്കാണ്.....! എന്റെ അര മണിക്കൂറിലെ ഏറിയ പങ്കും ഇവിടെയാണ് ചിലവാകാറുള്ളത്.അതും കഴിഞ്ഞ് പൊടിക്കുണ്ടിലെ കുണ്ടും കുഴിയും കൂടെ കഴിയുമ്പോള് സീറ്റ് പിടിച്ചവരും പിടിക്കാന് നിന്നവരും ഒക്കെ സ്വര്ഗ്ഗം കാണും.....!
ഒരു ഫ്ലോയില് പോയ പോക്കാണ്...പെട്ടെന്ന് ഒരു കാര് മുന്നില് കേറി ഒരു ക്രോസ് ഇട്ടുതന്നു.കണ്ടിട്ട് ഒരു കല്യാണക്കാറിന്റെ ലുക്ക് ഉണ്ട്.മുന്നിലിരുന്ന വെള്ളക്കുപ്പായക്കാരനാണ് ചെക്കന് എന്ന് ആ ചേട്ടന്റെ സംസാരത്തിലൂടെ തന്നെ എനിക്ക് മനസ്സിലായി.എന്താ ഒരു ഭാഷാശുദ്ധി....പൊടിക്കുണ്ടിലെ ചെളിക്കുണ്ടില് വീണപ്പോ കാറിനുള്ളിലേക്ക് ചെളി ഷവര് ആയതാണ്.....! ചെക്കന്റെ ഗ്ലാമറിന് ഒരു പരിധി വരെ പോറലേറ്റത് കൊണ്ട് സംഗതി കോമ്പ്രി ആക്കി വിട്ട് പടക്കുതിര വീണ്ടും പുറപ്പെട്ടു....
അങ്ങനെ എന്റെ സ്ഥലമെത്തി.അര മണിക്കൂര് ഒരു മണിക്കൂര് ആയത് എന്റെ 2003 മോഡല് ടൈറ്റന് വാച്ചില് നോക്കി നില്ക്കാനേ എനിക്ക് സാധിച്ചുള്ളൂ.ഇനിയും വൈകിയാല് സ്വന്തം ക്ലാസിലെ ആദ്യത്തെ ലേറ്റ്ബ്രോ ഞാനായിപ്പോകും.....! ഓടിക്കിതച്ച് ക്ലാസിന്റെ പടിവാതില്ക്കല് എത്തിയപ്പോ ഒരു പെണ്കൊച്ച് റോങ്ങ് സൈഡ് കേറി വന്ന് എന്നെ ഇടിച്ചിട്ടു....! നിലത്ത് വീണ തത്രപ്പാടില് പെട്ടെന്ന് തന്നെ എണീറ്റു. " എക്സ്ക്യൂസ് മീ...മേ ഐ കം ഇന് മേഡം....?? ".ഞാന് ചോദിച്ചത് കേട്ടതും എല്ലാവരും തന്നെ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.സര്ക്കാര് സ്കൂളിലേക്ക് പ്രൊമോഷന് കിട്ടി എത്തിയ ഒരു നസ്രാണി സ്കൂളുകാരന്റെ ജാഡയാണ് എനിക്കെന്ന് ഞാന് എങ്ങനെ ഇവരെയൊക്കെ പറഞ്ഞ് മനസ്സിലാക്കും...?? " യെസ്.കയറി വാ..." ക്ലാസ് ടീച്ചര് പ്രിയ ആയിരുന്നു.പെട്ടെന്ന് തന്നെ കിട്ടിയ സീറ്റിലേക്ക് ഞാന് കയറി ഇരുന്ന് തൊട്ടടുത്ത് കണ്ട മുതുക്കനോട് ചോദിച്ചു " അതേതാ ആ ഓടിപ്പോയ പെണ്കുട്ടി...?? ".
(തുടരും...)
എഴുത്തുകാരനെ കുറിച്ച്

ഞാന് ശ്രീഹരി.പി.കണ്ണൂര് ജില്ലയിലെ വടേശ്വരം എന്ന കൊച്ചുഗ്രാമത്തില് ജനിച്ചുവളര്ന്നു.കണ്ണൂരിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില് പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കി.ഹയര് സെക്കന്ററി വിദ്യാഭ്യാസം ചിറക്കല് രാജാസിലായിരുന്നു.ഇപ്പോള് പയ്യന്നൂര് ശ്രീനാരായണ ഗുരു എന്ജിനീയറിംഗ് കോളേജില് മെക്കാനിക്കല് വിഭാഗം ബിരുദ വിദ്യാര്ത്ഥിയാണ്.ചിത്രരചനയും എഴുത്തുമാണ് ഏറെ പ്രിയം.എന്റെ ആദ്യത്തെ നോവലാണ്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login