ലാന്‍ഡ് ഫോണ്‍
- Stories
- Sreehari Everest Nambiar
- 04-May-2020
- 0
- 0
- 1574
ലാന്‍ഡ് ഫോണ്‍

ലാന്‍ഡ് ഫോണ്‍ - ഒന്നാം ഭാഗം
" എന്താ നിന്റെ ഉദ്ദേശം ?? " രാവിലെ തന്നെയുള്ള അവളുടെ ചോദ്യത്തിന് കുറച്ച് കടുപ്പം ഉണ്ടായിരുന്നു." എന്ത് ഉദ്ദേശം...ഒന്നൂല്ല്യ " ഞാനങ്ങ് മൂളി." അല്ല.എന്തേലും ഉണ്ടാവണമല്ലോ.."ഒരു പരിഹാസച്ചിരിയോടെ എന്റെ തൊട്ടുമുന്നിലായി അവള് ഡെസ്കില്‍ കയറി ഇരുന്നു.ഇത് കണ്ട് കൊണ്ട് അനു വരുന്നുണ്ടായിരുന്നു.പെട്ടെന്ന് തന്നെ എഴുന്നേറ്റ് മാറാന്‍ തുടങ്ങിയ എന്നെ അവള് ഒരു നോട്ടം നോക്കിയതെ ഉള്ളൂ...ഇരുന്നുപോയി ഞാന്‍ ! " എന്താ...എന്തുപറ്റി...?? "." ഒന്നൂല്ല.അവന് തന്നെ പറയട്ടെ അത് ".ഇതും പറഞ്ഞ് അവളെന്നെ ഒരു തുറിച്ച് നോട്ടം നോക്കി...." അത് അനു..റീന ടീച്ചറല്ലെ പറഞ്ഞത് തിങ്കളാഴ്ച വരുമ്പോഴേക്ക് റെക്കോര്‍ഡ് എഴുതി കൊണ്ടുവരാന്‍.എന്റെ റെക്കോര്‍ഡ് ആണേല്‍ എങ്ങുമെത്തിയില്ല.പകര്‍ത്തിയെഴുതാനുള്ള റെക്കോര്‍ഡ് നിങ്ങടെ കൈയിലല്ലേ....പിന്നെങ്ങനെ ഞാന്‍ എഴുതും ?? "." ഓ പാവം ഡാ റെക്കോര്‍ഡ് എഴുതാനല്ലേ.നീയെന്നാത്തിനാ ഇവനോട് കലിപ്പ് കേറി നിക്കുന്നേ ?? ".അനു കിച്ചൂനെ കൂള്‍ ആക്കാന്‍ നോക്കലാണ്." അതിന് ??...ഇവനോട് നീ ബാക്കി പറയാന്‍ പറ..." കിച്ചു ഫയര്‍ ചെയ്തു തുടങ്ങി." എനിക്ക് ആണേല്‍ നോക്കി എഴുതാന്‍ പോലും ഒന്നും കിട്ടീല....അതാ ഞാന്‍ "." ഒന്ന് തെളിച്ച് പറയെടാ....! " അനു പറഞ്ഞു." ഞാന്‍ തന്നെ പറയാം.." കിച്ചു പറയാന്‍ തുടങ്ങി." പകര്‍ത്തി എഴുതാനുള്ള റെക്കോര്‍ഡ് ഇവന് ചോദിച്ചത് എന്നോടാ..."." അതിനെന്താ നല്ല കാര്യമല്ലേ...." അനു എന്നെ ഒന്ന് സപ്പോര്‍ട്ടി തന്നു." ഈ അലവലാതി എന്നോട് അത് ചോദിച്ചത് ലാന്‍ഡ് ഫോണിലൂടെ ആയിരുന്നു....! " കിച്ചു എണ്ണയിലിട്ട കടുക് പോലെ പൊട്ടാന്‍ തുടങ്ങി.അപ്പോഴും എന്നെയൊന്ന് അന്തംവിട്ട് നോക്കാനേ അനുവിന് സാധിച്ചുള്ളൂ....!
ഇതുംപറഞ്ഞ് അവള് കണ്ണെടുക്കുമ്പോഴേക്കും ഞാന്‍ ക്ലാസിന് പുറത്ത് ചാടി.കൂടെ അവളും ചെയ്സ് ചെയ്തു.ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ അടുത്തേക്കാണ് ഞാന്‍ വച്ച് പിടിച്ചത്.വൈകാതെ തന്നെ കിച്ചുവും അനുവുമെത്തി.ഒരു കോടതി മുറിക്കുള്ളിലെ അന്തരീക്ഷം അന്ന് ഞാന്‍ ആദ്യമായി അനുഭവിച്ചറിഞ്ഞു." എവിടെന്ന് കിട്ടി...?? ".കിച്ചുവിന്റെ ചോദ്യമുയര്‍ന്നു." ഒന്ന് പതുക്കെ പറ കിച്ചു....".എന്തോ അത് കേട്ടവള്‍ കുറച്ച് നേരം മൗനത്തിന് സമയം കൊടുത്തു." നമ്പര്‍ എവിടെ നിന്ന് കിട്ടി...? " അവള് ശാന്തമായി ചോദിച്ചു." എന്‍.എസ്.എസ് റെജിസ്റ്ററില്‍ നിന്ന്...! " ഞാന്‍ ശ്വാസം ഒന്ന് വിട്ടിട്ട് പറഞ്ഞു.ഇതും കേട്ട് തലയില്‍ തേങ്ങാ വീണ പോലെ ഉള്ള രണ്ട് പേരുടെയും നില്‍പ്പ്....ഹോ കാണേണ്ടത് തന്നെ ആയിരുന്നു....! ." അതിന് നീ എന്‍.എസ്.എസ്സിന് ഇല്ലാലോ..." അനു സംശയം പ്രകടിപ്പിച്ചു.ഞാന്‍ തുടര്‍ന്നു..." അത് പിന്നെ കശ്യപിന്റെ ഫോം എഴുതാന്‍ അവന് ഏല്‍പ്പിച്ചത് എന്നെ ആയിരുന്നു.അതിന് അവന് എനിക്ക് പകര്‍ത്തി എഴുതാന്‍ തന്നത് നിന്റെ ബയോഡേറ്റ ആയിരുന്നു....! "." ഓ...കിട്ടേണ്ട താമസം അഡ്രസ്സ് അടക്കം പകര്‍ത്തിക്കാണും നീ..." കിച്ചു രൂക്ഷമായി എന്നെ ഒന്ന് നോക്കി." ഉം.." ഞാന്‍ മൂളി." ഈ കാലമാടനെ ഞാന്‍ എന്താ ചെയ്യണ്ടേ...?? .ഇവിടെ കലക്കുന്നത് പോരാഞ്ഞിട്ടാ ഇനി എന്റെ വീട്ടിലും ഒരു സ്വസ്ഥത തരില്ലേ നീ....?? "."ഞാന്‍ അങ്ങനൊന്നും ഉദ്ദേശിച്ച് അല്ല കിച്ചൂ ". ഞാന്‍ കേണു.ഇതും കേട്ട് അവള് ക്ലാസിലേക്ക് നടന്നുപോയി.കൂടെ അനുവും നടന്നു.
ക്ലാസ് തുടങ്ങി....,
പിന്നീട് അനു പറഞ്ഞ് അറിഞ്ഞു കിച്ചു ടീച്ചറോട് പറയാന്‍ പോകുവാണെന്ന്.എങ്ങനേലും അവളെ തടയണം പറഞ്ഞ് രണ്ടും കല്പിച്ച് അനുവിനോട് അപേക്ഷിച്ചു.അങ്ങനെ പരാതിയില്‍ നിന്ന് അവള് പിന്മാറി.ക്ലാസ്സില്‍ ഒട്ടാകെ ഉള്ള സംസാരം ദേവ് കിച്ചുവിനെ വിളിച്ച വിശേഷങ്ങളായിരുന്നു.എന്റെ കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നു അവര്‍ എന്നോട് എന്താ പ്രശ്നമെന്ന് തിരക്കി." പണി പോവേണ്ട കേസ് ആണ്....ഗുരുവായൂരപ്പന് കാത്തു അത്ര തന്നെ... " ഞാന്‍ അത്രയും പറഞ്ഞ് നിര്‍ത്തി.തലയും വാലും കിട്ടാതെ അവര്‍ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.ഞാന്‍ ചിന്തിച്ചത് അതല്ല...അവള് പരാതി കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ സസ്പെന്ഷന് അച്ചടിച്ച് കിട്ടിയേനെ ഇന്ന് തന്നെ....! ഗ്രൗണ്ടില്‍ നിന്ന് ആഞ്ഞടിച്ച കാറ്റിനെ മറുത്തു ഞാന്‍ തിരിഞ്ഞപ്പോള്‍ ശ്രദ്ധിച്ചത് മുഴുവന്‍ അവളെ ആയിരുന്നു....
കാര്‍ത്തിക.....!
(തുടരും...)
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ശ്രീഹരി.പി.കണ്ണൂര്‍ ജില്ലയിലെ വടേശ്വരം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു.കണ്ണൂരിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ചിറക്കല്‍ രാജാസിലായിരുന്നു.ഇപ്പോള്‍ പയ്യന്നൂര്‍ ശ്രീനാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ്.ചിത്രരചനയും എഴുത്തുമാണ് ഏറെ പ്രിയം.എന്റെ ആദ്യത്തെ നോവലാണ്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login