മുടി
- Stories
- Dr. RenjithKumar M
- 28-Jun-2019
- 0
- 0
- 1666
മുടി

എൻഗേജ്‌മെന്റ് അടുത്തപ്പോൾ അവൻ ഫേസ്‌ബുക്കിലെ സ്വന്തം പ്രൊഫൈൽ ഫോട്ടോയായ പഴയ കാർട്ടൂൺ മാറ്റി ലേറ്റസ്റ്റ് ആയിട്ടെടുത്ത കളർ ഫോട്ടോ ഇടാമെന്നുവിചാരിച്ചു, തന്റെ ഫോണിലെ ഗ്യാലറിയിൽ ഉള്ള ഫോട്ടോകൾ മുഴുവൻ പരതിനോക്കി; വർക്കത്തുള്ളത് ഒന്നും കണ്ടില്ല. പിന്നെയുള്ളത് ഓഫ്സിൽ നിന്നും ഈയിടക്ക് ആലപ്പുഴയിൽ ടൂറിനു പോയപ്പോൾ എടുത്തതാണ്. അതിലാണെങ്കിൽ ഒറ്റക്കുള്ള ഫോട്ടോകൾ ഒന്നും ഇല്ല; ഉള്ളതെല്ലാം കൂടെ ജോലി ചെയ്യുന്നവരോടൊപ്പം ഉള്ളതാണ്...അവരാണെങ്കിലോ പെണ്ണുങ്ങളും !
ഗ്രൂപ് ഫോട്ടോകളിൽ നല്ലതൊന്നു സെലക്ട് ചെയ്തു, ഫോട്ടോഷോപ്പിലൂടെ കൂടെയുണ്ടായിരുന്ന പെൺസഹപ്രവർത്തകരെ വെട്ടിമാറ്റി, സുന്ദരനാക്കി ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തു.
ആലപ്പുഴ കായലിന്റെ മനോഹാരിതയുടെ ബാക്ഗ്രൗണ്ടിൽ ഹൗസ്ബോട്ട്ന്റെ ഡെക്കിൽ, കാറ്റുംകൊണ്ട് നിൽക്കുന്ന ഒരു കലക്കൻ ഫോട്ടോ.
ഫോട്ടോ അപ്ലോഡ് ചെയ്തു അരമണിക്കൂർ കഴിയുന്നതിനു മുൻപേ അവളുടെ മെസ്സേജ് വന്നു...
"ആ ഫോട്ടോയിൽ ചേട്ടന്റെ തോളിൽ ഏതോ ഒരു പെണ്ണിന്റെ മുടി കിടക്കുന്നുണ്ടല്ലോ...അതേതാ ആ പെണ്ണ്...!!!???"
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login