കണ്ണിമാങ്ങ കാലം
- Stories
- Dr. RenjithKumar M
- 24-Apr-2019
- 0
- 0
- 1499
കണ്ണിമാങ്ങ കാലം

"മാഷേ, ദാ സൈനുവിന് ചർദ്ദിക്കണമെന്ന്"
പറഞ്ഞു തീരുന്നതിനു മുൻപേ സൈനബ ക്ലാസിനു പുറത്തേക്കോടി.
നിറം മങ്ങിയ തട്ടമിട്ട, ആ വിളറി വെളുത്തു മെലിഞ്ഞ സുന്ദരിയായ പെൺകുട്ടി ക്ലാസിന്റെ വരാന്തയിലെ തൂണിൽ പിടിച്ചു നിന്നുകൊണ്ട് മുറ്റത്തേക്ക് ഒക്കാനിച്ച് കൊണ്ടിരിക്കുന്നു. ഞാൻ ചെന്നു അവളുടെ തോളിൽ പിടിച്ചു. കൂട്ടുകാരിയെ കൊണ്ട് അവളുടെ മുതുക് തടവിച്ചു.
കുടിക്കാൻ വെള്ളം കൊടുത്തതിനു ശേഷം, ക്ലാസിന്റെ പുറകിൽ ഒഴിഞ്ഞു കിടന്നിരുന്ന ബഞ്ചിൽ അവളെ കൊണ്ടിരുത്തി.
"സൈനബ രാവിലെ എന്താ കഴിച്ചത്...?", ഞാൻ ചോദിച്ചു.
അവള് ആകെ ക്ഷീണിച്ചിരുന്നു. ആ മുഖം എന്നിലേക്ക് ഉയർത്തി അവൾ പറഞ്ഞു.
"മാഷേ, വീട്ടിൽ രാവിലെ കഴിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കണ്ണിമാങ്ങ കൊത്തിയരിഞ്ഞ് മുളകും ഉള്ളിയും ചേർത്ത് തിന്നതാ...വയറിന് പിടിച്ചു കാണില്ല." അല്പം ശബ്ദം താഴ്ത്തി അവള് തുടർന്നു "ഇന്നലെ രാത്രിയിലും ഒന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല..."
അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല; ഒരു സ്ഥിരം സംഭവം പോലെ.
എന്റെ കണ്ണുകൾ നിറഞ്ഞത് കാരണം എനിക്ക് അവളെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.
ഞാൻ ക്ലാസ്സിനു പുറത്തേക്ക് നടന്നു.
അപ്പോഴും സൈനുവിന്റെ ഛർദ്ദി മുറ്റത്ത് കിടപ്പുണ്ടായിരുന്നു. കാക്കകൾക്ക് പോലും വേണ്ടാതെ ആ മാങ്ങകൊത്തും മുളകും...
- രഞ്ജിത്ത് കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login