ഹോമിയോപ്പതി | ഏപ്രിൽ 10
- Stories
- Dr. RenjithKumar M
- 10-Apr-2019
- 0
- 0
- 1819
ഹോമിയോപ്പതി | ഏപ്രിൽ 10

ഒരുപാട് വർഷത്തെ നേർച്ചകാഴ്ചകൾക്ക് ശേഷം ഉണ്ടായ അവരുടെ ആൺകുഞ്ഞു, ജനനത്തിൽ തന്നെ ഗുരുതരമായ എന്തോ ആരോഗ്യപ്രശ്നം ഉണ്ടായി അവിടുത്തെ വലിയ ഹോസ്പിറ്റലുകാർ കൈയ്യൊഴിഞ്ഞപ്പോൾ, ഈ ഹോമിയോ ഡോക്ടർ വന്നു വെള്ളത്തി കലക്കിയ ഒരു മരുന്ന് കുഞ്ഞിന്റെ വായിലേക്ക് ഒരു സ്പൂൺ ഒഴിച്ച് കൊടുത്തു.
അയാൾ ആ ഡോക്ടറുടെ കാലുപിടിച്ചു നന്ദി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, "നിങ്ങൾ ഞങ്ങളുടെ ദൈവം ആണ് ഡോക്ടർ..."
.......................................................................................................................................................................................
ഇന്ന് ഞാൻ, സെക്രട്ടറിയേറ്റിന് മുൻപിൽ അശാസ്ത്രീയചികിത്സ മാർഗമായ ഹോമിയോപ്പതി നിർത്തലാക്കണം എന്ന സമരത്തിന് മുൻപിൽ അയാളെയും ആ മകനെയും കണ്ടു !
( ലോക ഹോമിയോപ്പതി ദിനം | ഏപ്രിൽ 10 , എല്ലാവര്ക്കും ആശംസകൾ )
-രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login