പരാതി
- Stories
- Dr. RenjithKumar M
- 10-Apr-2019
- 0
- 0
- 1383
പരാതി

കൂടുതൽ അന്വേഷണത്തിന് പോലീസിൽ പരാതി കൊടുക്കാനൊന്നും തോന്നിയില്ല. നാട്ടുകാരിൽ പലരും പറഞ്ഞു, കൊലപാതകമാണ് പരാതി കൊടുക്കണമെന്ന് .
ഇനിയിപ്പോ പരാതി കൊടുത്തിട്ടെന്തിനാ... സ്ത്രീധനം മുഴുവൻ കൊടുക്കാതെ എന്റെ മകളെ വിവാഹം ചെയ്തത് തന്നെ അവന്റെ വീട്ടുകാർ ചെയ്ത വലിയ ഉപകാരം ആയിരുന്നു.
എൻ്റെ മോൾ ! അവൾക്കും അറിയാമായിരുന്നു, സ്ത്രീധനം മുഴുവനും കൊടുക്കാതെ വിവാഹം നടത്തിയാൽ ഇങ്ങനെയോക്കെയെ അവസാനിക്കൂവെന്ന്...
പിരിയാൻ നേരം അവളുടെ കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ അതെന്നോട് വിളിച്ചു പറഞ്ഞിരുന്നു.
കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്ന ഒരു മകളുടെ ശാപം എനിക്ക് ഉണ്ടാകാതിരിക്കാൻ എങ്ങനെയെങ്കിലും കെട്ടിച്ചിറക്കിയതാ അവളെ.
ദീർഘമായി ഒന്നു നിശ്വസിച്ചിട്ട് നിർധനനായ ആ അച്ഛൻ മകളുടെ ശവക്കുഴിയിലേക്ക് ഒരു പിടി നനവ് മാറാത്ത മണ്ണ് വാരിയിട്ടിട്ട് ആൾക്കൂട്ടത്തിനിടയിലൂടെ ദൂരേക്ക് നടന്നകന്നു...
- രഞ്ജിത്ത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login