നഗരം, മൂഢസ്വർഗ്ഗം !
- Poetry
- Rajasekharan. G
- 03-Apr-2019
- 0
- 0
- 1381
നഗരം, മൂഢസ്വർഗ്ഗം !

നഗരങ്ങളെല്ലാം
നരകങ്ങളാണുണ്ണി
ഹരിനാരായണൻ തീർത്ത
നരകങ്ങളല്ലവ.
നഗരങ്ങളെല്ലാം
നരകങ്ങളാണുണ്ണി
നരനാരായണൻ തീർത്ത
നാകമതെല്ലാം!
മൂഢസ്വർഗ്ഗമതെല്ലാം!!
പച്ചിലക്കുട ചൂടും
പൂമരങ്ങൾ
സ്വച്ഛന്ദമൊഴുകും
നീർ പുഴകൾ
താരാട്ടുപാടും
കിളിമൊഴികൾ
താളം പിടിച്ചാടും
കുളിർ തെന്നൽ
ചിത്രാങ്കിതച്ചിറകുള്ള
ചിത്രശലഭങ്ങൾ
പുഞ്ചിരിമണമോലും
പുഷ്പങ്ങൾ...
മിഴിവൊട്ടുമഴിയാതെ
കഴിയുന്നീയൂഴിയിൽ
ഹരിനാരായണൻ
തീർത്ത നരകമിതിൽ!
വിഷധൂമമൂതി
പടർത്തും ഫാക്ററികൾ
വിഷവൃത്തമാകും
ലക്ഷ്വറി ഫ്ലാറ്റുകൾ
എരിയുന്നു ജീവിതം
കരിയില പോലെ
ഒരു നുള്ളു ചാരമായ്
നീറിപ്പുകയുന്നു
ഹരിനാരായണൻ
തീർത്ത നരകമല്ലാ
നരനാരായണൻ
തീർത്ത 'നഗരനരകം'!
നരനാരായണൻ
തീർത്ത മൂഢസ്വർഗ്ഗം !
ജി. രാജശേഖരൻ
എഴുത്തുകാരനെ കുറിച്ച്

ജി.രാജശേഖരൻ. ജനിച്ചത് ആറ്റിങ്ങലിൽ വളർന്നത് കേരളത്തിൽ പല സ്ഥലത്തും. ഇപ്പോൾ താമസം എറണാകുളത്ത്. പ്രപഞ്ചത്തെ സംബന്ധിക്കുന്ന എന്തിനോടും താല്പര്യവും, മനസ്സിലാക്കാൻ കഴിയുന്നത്രയും മനസ്സിലാക്കാൻ ആഗ്രഹമുമുണ്ട്. മനുഷ്യൻ നല്ലവനാകുന്തോറും പ്രപഞ്ചവും നന്നാകും എന്ന് വിശ്വസിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. Face book ലൂടെ മാത്രം, നുറുങ്ങുകൃതികളിലൂടെ ആ ശ്രമം തുടരുന്നു. എല്ലാവർക്കും നന്മ നേരുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login