ഭിക്ഷ
- Stories
- Dr. RenjithKumar M
- 13-Mar-2019
- 0
- 0
- 1679
ഭിക്ഷ

നട്ടുച്ചവെയിലത്ത് വിശന്നുപൊരിഞ്ഞു ആ ബസ്റ്റാന്റിൽ നിൽക്കുമ്പോൾ " ചേട്ടാ വല്ലതും തായോ" എന്നു യാചിച്ചുകൊണ്ട് ഒരു കൈ എന്റെ മുൻപിൽ വന്നു.
പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ ബസ് കാശ് കഴിഞ്ഞു ആകെ ഉണ്ടായിരുന്ന രണ്ടു രൂപ ഞാൻ അയാൾക്ക് കൊടുത്തു. പോക്കറ്റ് കാലി !
എന്നെ പുച്ഛത്തോടെ നോക്കിയിട്ട് അയാൾ നടന്നകന്നു.
കയ്യിൽ കാശില്ലാത്തതുകൊണ്ടു വിശപ്പ് സഹിക്കാനാകാതെ ഞാൻ അടുത്തുകണ്ട ഹോട്ടലിൽ കയറി ടേബിളിൽ വച്ചിരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളം മോന്തികുടിക്കുമ്പോൾ കണ്ട കാഴ്ച എന്റെ കണ്ണു നനയിച്ചു.
ആ ടേബിളിന്റെ ഒരറ്റത്ത് എന്റെ കയ്യിൽ നിന്നും ഭിക്ഷ വാങ്ങിയ ആൾ മുന്തിയ ബിരിയാണിയും ഐസ് ക്രീമും വളരെ ഗൗരവത്തിൽ കഴിക്കുന്നു.
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login