ഒ.എൻ.വിയ്ക്കൊരു ചരമഗീതം
- Poetry
- Chithraparvathy | ചിത്രാപാർവ്വതി
- 16-Feb-2019
- 0
- 0
- 1574
ഒ.എൻ.വിയ്ക്കൊരു ചരമഗീതം

വാഗ്ദേവിയെ പൂജിച്ച മഹാകവി
മരണത്തെ സ്വയംവരം ചെയ്തു.
ഇനിയില്ലെൻ വഴിത്താരയിൽ
തോന്ന്യാക്ഷരങ്ങൾ,
പൊക്കുവെയിൽ മണ്ണിലെഴുതിയത്
കാലത്തിൻ മൃഗയാ വിനോദത്തിൽ
എങ്ങോ മാഞ്ഞുപോയി,
അക്ഷരങ്ങൾക്കിടയിൽ സൂക്ഷിച്ച
മയിൽപ്പീലി തൻ നീലക്കണ്ണുകൾ
ഒരു തുള്ളി വെളിച്ചം തേടി,
മരുഭൂമിയിൽ നിന്നെങ്ങോ
അഗ്നിശലഭങ്ങൾ സൂര്യഗീതം പാടി
ശാർങ്ഗപക്ഷികൾ പറന്നകലുമീ അപരാഹ്നത്തിൽ
ദാഹിക്കുന്ന പാനപാത്രവുമായി
ഭൈരവൻറെ തുടിയുണർന്നു..
കറുത്തപക്ഷിയുടെ പാട്ടെന്നൊ
ഭൂമിക്കൊരു ചരമഗീതമാ യി,
ഇന്നതു കണ്ണീരിൻ ഉപ്പായി. ...
കാലത്തിൻ യവനികയിൽ
മറഞ്ഞൊരാ ഉജ്ജ്വല കവിശ്രേഷ്ഠനു
വെറുതെയീ വളപ്പൊട്ടുകൾ....
( സൂചകം: ഒ.എൻ.വി യുടെ കവിതകളുടെ പേരുകൾ ആണ് കവിതക്ക് ആധാരമായി എടുത്തിട്ടുള്ളത്.
സ്വയംവരം, തോന്ന്യാക്ഷരങ്ങൾ, പൊക്കുവെയിൽ മണ്ണിലെഴുതിയത്, മൃഗയാ,
അക്ഷരം, മയിൽപ്പീലി , നീലക്കണ്ണുകൾ, ഒരു തുള്ളി വെളിച്ചം, മരുഭൂമി, അഗ്നിശലഭങ്ങൾ സൂര്യഗീതം ,ശാർങ്ഗപക്ഷികൾ., അപരാഹ്നം,ദാഹിക്കുന്ന പാനപാത്രം,ഭൈരവൻറെ തുടി.
കറുത്തപക്ഷിയുടെ പാട്ട്, ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, യവനിക, , ഉജ്ജ്വയനി, വളപ്പൊട്ടുകൾ. )
എഴുത്തുകാരനെ കുറിച്ച്

പുസ്തകങ്ങളുടെ കൂട്ടുകാരിയായി തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് വളർന്നു. കഥകളുടെയും കവിതകളുടെയും ആസ്വാദകയായി കോളേജ് ജീവിതം തുടങ്ങുന്നതിനിടയിൽ എഴുതിത്തുടങ്ങി. ചെറു ലേഖനങ്ങളും, കവിതകളുമൊക്കെ എഴുതുന്നുണ്ട്; തരക്കേടില്ലാത്ത അഭിനന്ദനങ്ങൾ സൃഷ്ടികൾക്ക് വായനാക്കറിൽ നിന്നും ലഭിക്കുന്നുണ്ട്. ഹോമിയോപ്പതി ഡോക്ടർ ആണ്. നെറ്റ്‌വർക്ക് എഞ്ചിനീയർ ആയ ഭർത്താവിനൊപ്പം ഒരു കുഞ്ഞോമന മകളുടെ വാത്സല്യ മാതാവായി തിരുവ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login