
Priyanka Binu
About Priyanka Binu...
- പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു ഉപരി പഠനം. ഇപ്പോൾ പൊതുമരാമത്തു വകുപ്പിൽ തിരുവനന്തപുരം ദേശീയ പാത ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ സീനിയർ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. ഒഴിവു സമയങ്ങളിൽ കഥകൾ എഴുതാറുണ്ട്. വിവാഹിതയാണ്. ഭർത്താവ് ബിനു. എം. മക്കൾ ദേവിക, ദിയ. ഏക സഹോദരി പ്രിജി അധ്യാപികയാണ്.
Priyanka Binu Archives
-
2020-04-22
Stories -
സ്മൃതിപഞ്ചരം
തുലാ വർഷത്തെ ഇടിതീ തന്റെ മേൽ പതിച്ച പോലെയാണ് ആ അറിയിപ്പ് കൈയിൽ കിട്ടിയപ്പോൾ ലില്ലിക്കുട്ടിയ്ക്ക് അനുഭവപ്പെട്ടത്. പോസ്റ്റ് മാൻ തന്നിട്ടു പോയ രജിസ്ട്രേഡ് ഒപ്പിട്ടു വാങ്ങുമ്പോൾ ഉണ്ടായിരുന്ന ശാന്തത പൊടുന്നനെ നടുക്കത്തിലേക്ക് വഴി മാറി. പുറമ്പോക്കു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന തന്റെ വീട്&zw
-
-
2020-04-22
Stories -
ഹൃദയപൂർവ്വം
മതിലുകൾ മറ കെട്ടി തിരിക്കാത്ത വിശാലമായ പറമ്പിന്റെ വടക്കേ അറ്റത്തു , നിറയെ കായ്ച്ചു നിൽക്കുന്ന പഴക്കം ചെന്ന ഒരു മാവ് തല ഉയർത്തി നിന്നിരുന്നു. ഉച്ച വെയിൽ ശിഖരങ്ങൾക്കിടയിൽ കൂടി ഭൂമിയെ ഒളിച്ചു നോക്കികൊണ്ടിരിക്കുകയാണ്. കറുത്തു തടിച്ചു നീണ്ട വേരുകൾ മണ്ണിലമരുമ്പോൾ കൊഴുത്ത പെരുമ്പാമ്പുക
-
-
2019-04-13
Stories -
പോത്തൻ റാവുത്തരുടെ മരണം
പോത്തൻ റാവുത്തരുടെ മരണം കടൽതീരത്തു കൂടി നടക്കുമ്പോൾ പ്രവീണിന്റെ ചിന്തകൾ ചിതറിയ മുത്തുകൾ പോലെ മനസിൽ കിടന്നുരുണ്ടു. അവിടം വിജനമായിരുന്നു. പൊതുവെ സഞ്ചാരികൾ വരാത്ത ആ ഭാഗം മത്സ്യ ബന്ധനത്തിന് പോകുന്ന ചെറിയ ബോട്ടുകൾ ഇറക്കുന്ന സ്ഥലം ആണ്. അവന്റെ ദൃഷ്ടി ഓല മേഞ്ഞ, ചരിത്രമുറങ്ങുന്ന
-
-
2019-03-01
Stories -
പുട്ടമ്മ
അന്ന് ചായക്കടയിൽ പതിവുകാർക്കു പുറമേ വളരെയധികം ആളുകൾ നിറഞ്ഞിരുന്നു. ആ ചെറിയ ഗ്രാമത്തിൽ പത്തു ദിവസം നീണ്ടു നിന്ന അമ്പലത്തിലെ ഉത്സവ ആഘോഷങ്ങൾ സമാപിക്കുന്ന ദിവസം ആയതു കൊണ്ടാണ്. അല്ലെങ്കിൽ തുരുമ്പിച്ച കണ്ണാടി അലമാരക്കുള്ളിൽ ആർക്കും വേണ്ടാതെ ഇരുന്നു നെടുവീർപ്പിടുന്ന ബോണ്ടകളും പഴം പൊര
-
-
2019-01-11
Stories -
കന്യാകുമാരി
" നീ എന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടോ? " വിടർന്ന കണ്ണുകൾ ചെറുതാക്കി കൊണ്ട് രേണുക ചോദിച്ചു. ആവർത്തന വിരസതയിൽ പുളഞ്ഞ അവന്റെ അരിശം കണ്ണുകളിൽ നിന്നും തിരിച്ചറിഞ്ഞ നിമിഷം അവൾ മിഴികൾ താഴ്ത്തി. അന്തി വെയിലിന്റെ പൊൻ നിറം അരുണിമ പടർത്തിയ അവളുടെ കവിളിൽ കൂടിയുള്ള നീർച്ചാൽ കണ്ടിട്ടും അവന്റെ മൗനം&nb
-
-
2018-11-23
Stories -
ഡ്രാക്കുള
അഞ്ജു ഒരു നേഴ്സ് ആണ്. നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ മാലാഖമാരിൽ ഒരാൾ. 22 വയസ്സ് കഴിഞ്ഞ സുന്ദരിയും ചുറു ചുറുക്കുമുള്ള ചുരുണ്ട മുടിക്കാരി. ഡെറ്റോൾ മണക്കുന്ന ചുവരുകൾക്കിടയിൽ, മരണ ഗന്ധം തങ്ങി നിൽക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ ഹൃദയം കൊണ്ട് സംസാരിക്കുന്നവൾ. അവളുടെ കണ്ണുകളിൽ സ്നേഹത്തിന
-
-
2018-10-13
Stories -
സൈന്ധവി
കാറ്റടിച്ചു പൊഴിഞ്ഞു വീണ, പഴുത്ത ഇലകൾ മുറ്റത്തു പരവതാനി തീർത്തു. രണ്ടു ദിവസങ്ങളിലായി കാറ്റിന്റെ സംഗീതവും മഴയുടെ താളവും കേട്ട് ഭൂമി കോരിത്തരിച്ചു കിടക്കുന്നു. ഇന്ന് മഴ പെയ്തില്ല. ജനലിൽ കൂടി അരിച്ചിറങ്ങുന്ന നേർത്ത വെയിലിന്റെ ചൂടേറ്റ് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ഹരി നിർബന്ധിതനായി. തിരുവനന
-
-
2018-06-02
Stories -
-
2018-05-22
Stories -
-
2018-04-22
Stories -
-
2018-04-21
Stories -
-
2018-04-21
Stories -
നഷ്ടപ്പെട്ട ഹൃദയം
..... നഷ്ടപ്പെട്ട ഹൃദയം..... ....... അവൾ നാലു വയസുകാരി, പൂമ്പാറ്റയെ പോലെ പാറി നടന്ന കാലം. മുത്തച്ഛന്റെ ഹവായി ചപ്പൽ ആരും കാണാതെ എടുത്തിടുകയും അപ്പോഴുള്ള വീഴ്ചകളെ കണ്ണീരിൽ കുതിർത്തു നനച്ചിടുകയും ചെയ്യുമായിരുന്നു. കുറുമ്പു കൾക്ക് അവസാനം എന്നോണം വീട്ടുകാർ അടുത്തുള്ള പ്രീ പ്രൈമറി ക്ലാസ്സിൽ ചേർത്തു. അവ
-
-
2018-04-02
Stories -
ആത്മാവിന്റെ വിലാപം
ആത്മാവിന്റെ വിലാപം....... ഞാൻ നിരാശയുടെ പടു കുഴിയിൽ അകപ്പെട്ടു കഴിഞ്ഞു. എന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ജോലി സ്ഥലത്തുള്ളവർ എന്റെ നേർക്ക് കപട ആരോപണങ്ങൾ ഉന്നയിച്ചു എന്നെ ഒറ്റപ്പെടുത്തി. മനസ്സൊരു പിടി വള്ളി തേടുകയാണ്.വീട്ടുകാർ, നാട്ടുകാർ ഒക്കെ എന്റെ ഭാഗം കേൾക്കാൻ പോലും കൂട്ടാക്കുന്ന
-
-
2018-04-01
Stories -
-
2018-03-31
Stories -
-
2017-11-06
Stories -
മിഠായി
മൊബൈൽ ഫോണിൽ വിരുന്നു വന്ന വാട്സാപ്പ് സന്ദേശങ്ങൾക്കിടയിൽ ഒരെണ്ണം അനുവിന്റെ കണ്ണിലുടക്കി. 18 വയസ്സിൽ താഴെയുള്ള ടൈപ്പ് 1 പ്രേമേഹ ബാധിതരായ കുട്ടികൾ ക്കു വേണ്ടിയുള്ള " മിട്ടായി " പദ്ധതിയിൽ രെജിസ്റ്റർ ചെയ്യേണ്ടതിനെ കുറിച്ചുള്ള സന്ദേശമായിരുന്നു അത്. പേരിലുള്ള മധുരം അതിൽ ഉൾപ്പെടുന്നവരുടെ മനസ്സിൽക്കൂ
-
-
2017-10-23
Stories -
ദിവസം
അയാൾ ഓഫീസിൽ നിന്നും മടങ്ങുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. രാത്രിയുടെ വരവറിയിക്കാനെന്നവണ്ണം സൂര്യൻ വിടവാങ്ങിക്കഴിഞ്ഞിരുന്നു. റോഡിനിരുവശത്തുള്ള കടകളിൽ ആളുകൾ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. മുല്ലപ്പൂമാല വിൽക്കുന്ന കടയിലെ പെൺകുട്ടി അയാളെ നോക്കി മന്ദഹസിച്ചു. അവളുടെ മിഴിയിലെ തിളക്കം അ
-
-
2017-10-23
Poetry -
പ്രണയം
എത്രയോ ജന്മങ്ങൾ കാത്തിരുന്നു നാം ഇത്രമേൽ തീവ്രമായി പ്രണയിക്കുവാൻ കണ്ണിൽ തുടങ്ങിയ ചുംബന രേണുക്കൾ മെല്ലെ പടർന്നു സിരയിലാകേ ഒരു നീർക്കുമിളയാണോ പ്രണയം ? അതോ ഒരു ജന്മത്തിൻ നിറച്ചാർത്തോ ? ഒരു മഞ്ഞുതുള്ളിയിൽ വിരിയും മഴവില്ലോ അതോ ഒരു നിമിഷത്തിൻ പ്രഭാ പൂരമോ?
-
-
2017-10-23
Stories -
കാശ്മീരിൽ ഒരു പ്രണയകാലത്ത്
പ്രഭാതത്തിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ ഒരവധിക്കാലം കൂടി. എണീറ്റാലോ ആവി പറക്കുന്ന ചായയും കുടിച്ചു പത്രവായന. ഹോ ! ഓർക്കുമ്പോൾ തന്നെ എന്തൊരു രോമാഞ്ചം ! ഒരു മാസത്തെ അവധി പട്ടാളക്കാരെ സംബന്ധിച്ചിടത്തോളം ഒരു ലോട്ടറി തന്നെ. ഡ്യൂട്ടിയുടെ ശ്വാസം മുട്ടലിൽ കുടുങ്ങി കിടക്കുമ്പോഴും സ്വന്തം നാടിന്റെ
-
-
2017-10-23
Stories -
ഒരു ചങ്ങാത്തത്തിന്റെ ഓർമ മധുരം
ഡിസംബർ ! തിരുപ്പിറവി ലോകമെമ്പാടും കൊണ്ടാടുന്ന മാസം. ആഹ്ലാദത്തിന്റെയും ഐശ്വര്യത്തിന്റെയും നക്ഷത്ര വിളക്കുകൾ ഓരോ വീട്ടിലും പുഞ്ചിരി തൂകുന്ന കാഴ്ചകൾ കാണാൻ നമുക്ക് കഴിയും. എന്നാൽ നക്ഷത്ര വിളക്കുകൾ എന്നിൽ നൊമ്പരം ഉണർത്തുന്ന ഒരു പിടി ഓർമ്മകൾ ഉണർത്തുന്നു. ഒപ്പം മധുരം ചാലിച്ച പ്രിയ കൂട്ടുകാരിയുടെ ച
-