
Rajeesh Kannamangalam
About Rajeesh Kannamangalam...
- രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കടമ്പൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പാസ്സായതിന് ശേഷം മലമ്പുഴ ഐ.ടി.ഐ യിൽ ഇലക്ട്രോണിക് മെക്കാനിക് വിഷയത്തിൽ ജയിച്ചു. സമാന മേഖലയിൽ ഒരു വർഷം ജോലി ചെയ്തു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം വേറെ ജോലികൾ നോക്കി, അതിന് ശേഷം പ്രവാസം സ്വീകരിച്ചു. ഇപ്പോൾ സൗദി അറേബ്യയിൽ ഒരു ബേക്കറിയിൽ സെയിൽസ്മാൻ കം ഡ്രൈവർ ആയി ജോലി ചെയ്യുന്നു. എഴുതാനുള്ള കഴിവ് തിരിച്ചറിയാൻ ഇരുപത്തിയഞ്ച വർഷവും പ്രവാസ ജീവിതത്തിലെ ഏകാന്തതയും വേണ്ടി വന്നു. ഐ.ടി.ഐ പഠനകാലത്ത് കവിതാരചന മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കിട്ടിയത് മാത്രമാണ് മുൻകാല സാഹിത്യ പരിചയം. മുഖപുസ്തകത്തിൽ വരുന്ന കഥകൾ വായിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നെഴുതിക്കളയാം എന്ന് തോന്നിയത്. രചനകൾക്ക് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ അംഗീകാരം ലഭിച്ചപ്പോൾ തുടർന്നും എഴുതാൻ തുടങ്ങി. കുടുംബ ബന്ധങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള രചനകളിൽ ആണ് താല്പര്യം. മനസ്സിലെ തോന്നലുകളും സ്വപ്നങ്ങളുമാണ് അക്ഷരങ്ങളായി മാറിയത്. ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ എഴുത്ത് തുടരാം എന്ന് പ്രതീക്ഷിക്കുന്നു.
Rajeesh Kannamangalam Archives
-
2018-10-02
Stories -
കാവൽ
'ദേ നിങ്ങളിങ്ങോട്ടൊന്ന് വന്നേ' 'എന്താ?' 'ഇങ്ങോട്ട് വാ, നിങ്ങൾടെ സീമന്തപുത്രൻ ആരെയാ കൊണ്ടുവന്നിരിക്കുന്നതെന്ന് നോക്കിയേ...' കുരുമുളകിന്റെ വള്ളി പിടിച്ചുകെട്ടുകയായിരുന്ന കൃഷ്ണൻ ഏണിയിൽ നിന്ന് താഴേക്കിറങ്ങി, തലയിൽ കെട്ടിയിരുന്ന തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ച് ഉമ്മറത്തേക്ക് വന്നു 'എന്താ ഉമേ, എന്
-
-
2018-04-06
Stories -
സെയിൽസ്ഗേൾസ്
#സെയിൽസ്ഗേൾസ് 'നീ ഈ കോലമൊക്കെ കെട്ടി വരുന്നത് നാട്ട്കാരെ കാണിക്കാൻ തന്നെയല്ലേ, ഞാൻ നോക്കിയപ്പോൾ മാത്രം നിനക്കെന്താ ഒരു ചൊറിച്ചിൽ?' ഇത് മനുവിന്റെ ശബ്ദമല്ലേ? വെറുതെ ഇരിക്കുമ്പോൾ കമ്പനികളേം കൂട്ടി ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ. സാധനങ്ങൾ ഒന്നും വാങ്ങാൻ ഇല്ല, എന്നാലും പുറത്തെ ചൂട് കൊണ്ടും നല്ല നാല
-
-
2018-04-04
Stories -
വധുവിനെ ആവശ്യമുണ്ട്
'ഡാ സുധീ, നിന്റെ കല്യാണം എന്തായി?' 'ഒന്നും ശരിയാകുന്നില്ല' 'പട്ടാമ്പിയിൽ പോയി കണ്ട കുട്ടി നല്ല കുട്ടിയാണെന്നാണല്ലോ ശങ്കരേട്ടൻ പറഞ്ഞത്, നിനക്ക് ഇഷ്ടപ്പെട്ടില്ലെന്നാ പറഞ്ഞത്' 'കുട്ടി കാണാനൊക്കെ ഓക്കേ ആണ്, സ്വഭാവം പോര' 'അതെന്താ?' 'ഞാൻ ആ കുട്ടിയോട് തനിക്ക് സംസാരിച്ചു...' 'അതിന് വേറെ പ്രേമം വല്ലതും ഉണ്ടോ?'
-
-
2018-03-29
Stories -
അനിയത്തിക്കുട്ടി
അനിയത്തിക്കുട്ടി 'താനാരാടോ എന്നോട് ചൂടാവാൻ?' ആ വാക്കുകൾ മനസ്സിൽ തിരമാലകൾ പോലെ ആഞ്ഞടിക്കുന്നു. എത്ര ശ്രമിച്ചിട്ടും മാഞ്ഞുപോകുന്നില്ല. വെടിയുണ്ടകളെ പോലെ അവളുടെ ശബ്ദം മനസ്സിനെ തുളച്ച് കയറുന്നു. ശരിയാണ്, ഞാനാരാണ്? അവൾക്ക് ഞാനാരാണ്? അവളെ വഴക്ക് പറയാൻ ഞാൻ ആരാണ്? ഏതാനും മാസങ്ങൾക്ക് മുൻപാണ് ജിഷയെ പരി
-
-
2018-03-29
Stories -
രണ്ടാനമ്മ
'ദീപേ, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?' 'ഇല്ല, നമുക്ക് പോവാം' 'വല്ലതും കഴിച്ചിട്ട് പോയാലോ?' 'എനിക്ക് വിശക്കുന്നില്ല, വീട്ടിൽ ചോറ് ഉണ്ട്' 'നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ?' 'ഇല്ല, ഒന്ന് കിടന്നാൽ മതി, ആകെ ക്ഷീണം' 'എന്നാ ഒരു ഓട്ടോയിൽ പോകാം' 'ഉം' ഓട്ടോയിൽ ഇരിക്കുമ്പോൾ ദീപയുടെ മനസ്സ് വിങ്ങുകയായിരുന്ന
-
-
2017-11-06
Stories -
പക
'പ്രിയേ, നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്...' 'എനിക്കൊന്നും കേൾക്കണ്ട. എല്ലാം നിർത്തി എന്ന് എന്നോട് പറഞ്ഞതല്ലേ?' 'ഞാനായിട്ട് ഒന്നിനും പോയതല്ലല്ലോ, ഇങ്ങോട്ട് വന്നാൽ എന്താ ചെയ്യാ?' 'ഏട്ടന് ഇപ്പോഴും ഒന്നും മനസിലാവുന്നില്ല. നഷ്ടങ്ങൾ എല്ലാം എനിക്കാണല്ലോ' 'പ്രിയേ, നീയും എല്ലാം കണ്ടതല്ലേ, എന്നിട്ടും ഇങ്ങനെ പറഞ്
-
-
2017-10-18
Stories -
ഞങ്ങൾ സന്തുഷ്ടരാണ്
'മോളേ വിജീ, നീ അവനെയൊന്ന് വിളിച്ച് നോക്ക്, എന്താണാവോ വൈകണത്' 'ഞാൻ വിളിച്ചു അമ്മേ, ഏട്ടൻ ഫോൺ എടുക്കുന്നില്ല. ചിലപ്പോൾ ബസ്സിലാവും, സീറ്റ് കിട്ടീട്ടുണ്ടാവില്ല' 'ന്നാലും അവന് ആ ഫോണൊന്ന് എടുത്ത് വിവരം പറഞ്ഞൂടെ? ഇവിടെ വീട്ടിലിരിക്കണോരുടെ ഉള്ളില് തീയാ' 'നീയൊന്ന് മിണ്ടാതിരുന്നേ ലക്ഷ്മീ, അവൻ ചെറിയ കുട്ടിയൊ
-
-
2017-10-11
Stories -
നാത്തൂന്
ദീപുവേട്ടാ, ദിവ്യമോൾക്ക് എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടില്ലെന്ന് തോന്നുന്നു' 'എന്ത് പറ്റി നീതു...?' 'ഏയ്, ഒന്നൂല്ല്യ' 'താൻ പറയെടോ' 'അവൾക്ക് പനിയല്ലേ, അത്കൊണ്ടാണ് ഞാൻ അവളുടെ തുണിയെല്ലാം അലക്കി ഇട്ടത്, അതിൽ ഇന്ന് കോളേജിലേക്ക് ഇടാനുള്ള ഡ്രസ്സും ഉണ്ടായിരുന്നു ത്രെ' 'പനി മാറാതെ അവൾ എന്തിനാ പോകുന്നത്? പിന്നെ
-
-
2017-10-11
Stories -
ആ യാത്രയിൽ
'ചേട്ടാ ഈ ബാഗൊന്നു പിടിക്കോ?' 'എന്തിനാ ഏട്ടാ ഇതിപ്പോ പറയുന്നത്?' അനിരുദ്ധന്റെ കയ്യിൽ പിടിച്ച് കൊണ്ട് ശിവദ ചിണുങ്ങി. 'അല്ല, നമ്മുടെ പ്രണയത്തിന്റെ തുടക്കം ആലോചിച്ചതാ' ശിവയുടെ മുഖം നാണംകൊണ്ട് ചുവന്നു. വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാതത്തിൽ ബസ്സിൽ വച്ചാണ് അനിയേട്ടനെ കാണുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം
-
-
2017-10-11
Stories -
ഒരു പെണ്ണ് കാണൽ കഥ
'എന്നാ മോള് അകത്തേക്ക് പൊയ്ക്കോ' തന്റെ റൂമിലേക്ക് നടക്കുമ്പോൾ അനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരിക്കൽ കൂടി ഈ വേഷം കെട്ടലിന് ഇല്ല എന്ന് വിചാരിച്ചതാ. ആകെ മടുത്തു. പുറത്ത് കാരണവന്മാരുടെ ശബ്ദം. ' ഇതാണ് കുട്ടി, ഇപ്പൊ കംപ്യുട്ടർ പഠിക്കാ' 'ഉം. ഇന്നത്തെ കാലത്ത് കുട്ടികളെ വീട്ടിൽ വെറുതെ ഇരുത്തണ്ട, ഇങ്ങ
-