വിരഹമണൽ

വിരഹമണൽ
വിരഹമണൽ
പെയ്യുന്നുണ്ട് മനസിൽ
തീക്കനൽചൂടോടെ
വീതുമ്പി വിതുമ്പി
സഹനമതസ്സഹ്യം
സർവ്വതും ത്യജിക്കുവാൻ
മനമതു കേഴുന്നുവീ
മരുമണൻഭൂമിയിൽ
നഷ്ടപ്രണയ വിരഹത്തിൻ
വിങ്ങലിന്‍ നീറ്റലിൽ
ഓർമ്മയിലിന്നലെകൾ
തളിർത്തു വിടർന്നാടിയ
ജീവിതമലരുകൾ
വിതറിയ
മധുരവസന്തത്തിൻ
സുഗന്ധത്തിൻ നിറവിൽ,
മനസിനെ കുളിരണിയിച്ച
സുന്ദര നിമിഷങ്ങൾ
വർണ്ണമോഹങ്ങളാൽ
പീലി വിടർത്തിയാടുമ്പോൾ
നഷ്ട്ടസ്മൃതികൾ
വിരഹം കോർത്ത
ഇന്നിന്റെ തേങ്ങലുകൾ
മോഹസ്വപ്നങ്ങളായ്
വിളിയൊച്ച കേൾക്കാദൂരം
മനസാം മരുഭൂമിയില്‍
അലയുന്നു,
തീക്കനൽ ചൂടോടെ
വിതുമ്പി വിതുമ്പി
വിലയില്ലാനിരർത്ഥക
നഷ്ട്ടജീവിതചിന്തയിൽ!!!.
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login