CHANDALABIKSHUKI

ചണ്ഡാലഭിക്ഷുകി
അന്ന് ചാത്തൻ മാഷ് ..
എന്നെ മടിയിൽ പിടിച്ചിരുത്തി.
കണ്ണീരോടെ ചോദിച്ചു,,
നീ മൂന്നാം ക്ലാസ്സുകാരൻ,
എങ്ങനെ പാടിനീ ...?
ചണ്ഡാലഭിക്ഷുകിയെ..!
പ്രധാന അദ്ധ്യാപകൻ ..
ആയിരുന്നദ്ദേഹം,
മറക്കുവാൻ ആകുന്നില്ല,
ഈ വരികൾ .
അല്ലലെന്തു കഥയിതു കഷ്ടമേ..
അല്ലലാലങ്ങു ജാതി മറന്നിതോ.
ചാത്തൻ മാഷ് എന്നെ..
കെട്ടി പിടിക്കുകയായിരുന്നു.
അത്രയ്ക്ക് കഷ്ടപ്പെട്ട് കാണും..
അന്ന് അദ്ദേഹം പഠിച്ചുയരാൻ..!
കുമാരനാശാന്റെ വരികൾ ..
മറക്കുവാൻ ആകുന്നില്ല.
പാടത്തു ആറ്റയെ നോക്കുവാൻ,
അച്ഛൻ കൊണ്ടിരുത്തും,
ഇളം കാറ്റുവീശുന്ന,,
പാടത്തെ ചാറ്റൽ മഴയിൽ,
ഹൃദ്യസ്ഥ മാക്കിഞാൻ ,
ചണ്ഡാലഭിക്ഷുകി.
പദ്യപാരായണം ഒന്നാം സ്ഥാനം
ഉച്ചഭാഷിണിയിലൂടൊഴുകി.
മറക്കില്ല ഞാൻ ആ സ്റ്റീൽ പാത്രം..!
ഭക്ഷണം ഞാൻ കഴിക്കാറുണ്ടിപ്പഴും..
ആ പാത്രത്തിൽ മറക്കില്ല,
ചണ്ഡാലഭിക്ഷുകിയെ,
വന്ദിക്കുന്നു ഞാൻ..
കുമാരനാശാനെ.. ചണ്ഡാലഭിക്ഷുകിയെ .....
എന്റെ സ്വന്തം ചാത്തൻ മാഷെയും ...
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login