അരുത്....തെറ്റായി ഒന്നും.

ഭ്രൂണഹത്യ
•••••••••••••••••••••••••••••••••••••••••••••••
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
എപ്പഴോ മരിച്ചു പോയൊരു
ഭ്രൂണം മാത്രമായി ഞാനെന്നത്.
ജനിച്ചു വീഴാന്‍ കൊതിച്ചു പോയി
മനസ്സുറയ്ക്കും മുന്‍പെ,
ചിന്തിച്ചു തുടങ്ങിയ ഭ്രൂണം.
കാഴ്ചകള്‍ തെളിയും
മിഴികള്‍ തുറയ്ക്കും മുന്‍പെ
മിഴികളടച്ചു തീരാന്‍ കൊതിച്ചവന്.
കാലചക്രത്തിന് ഗമനത്തില്‍
ലോകം കാണാന്‍ കൊതിച്ചവന്.
ഇനിയൊരിക്കല്‍ ഞാന്‍ ജനിക്കുമോ
എന്നറിയാതെ എവിടെയോ വലിച്ചെറിയപ്പെട്ടു.
കരയുവാനായി അധരങ്ങളില്ല
പ്രതികരിക്കുവാനായി നാവുമില്ലാതെ.
ആഹ്വയം മൊഴിയാതെ
അനാമകനായി ഞാനെന്ന ഭ്രൂണം.
എന്‍ കുസൃതിയില്‍ എന്‍ പുഞ്ചിരിയില്‍
ലോകം സന്തോഷപുഞ്ചിരിയാല്
നടനമാടാതെ പോയ് മറഞ്ഞതല്ലെ.
എന്തിനായി എന്നെ ചുമന്നു
നിമിഷനേരത്തിന് ഭാരത്താല്‍.
ഇരുമേനിയില് കൊളുത്തിയ വിശ്വാസം
മറുചെവിയറിയാതെ എടുത്തെറിഞ്ഞു.
ആര്ക്കായി എന്നെ വലിച്ചെറിഞ്ഞു
പൂവായി വിരിയും മുന്‍പെ.
ഭ്രൂണമായി ഞാന്‍ എവിടെയോ
എരിഞ്ഞുതീര്ന്നില്ലയോ.
എല്ലാമൊരു മനസ്സുറയ്ക്കാത്ത
മര്‍ത്യ നിന് വക്രത മാത്രം.
*******************************************************
സജി ( P Sa Ji O )
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login