Thulasikathiray

തുളസിക്കതിരായ്.....
കൃഷ്ണാ ഹരേ കൃഷ്ണാ ,
കൃഷ്ണാ ഹരേ കൃഷ്ണാ,
കണ്ണുകൾ പൂട്ടി ഞാൻ,
കൈതൊഴുന്നേൻ.
എന്തിനായ് തന്നു ,
ഈ മാനവജന്മം നീ...
നിന്നുടെ കാൽക്കൽ ഞാൻ,
കിടന്നിടട്ടെ ...കണ്ണാ..
വാടാമലരായ് ..ഞാൻ .. കാൽക്കൽ യുഗങ്ങളായ്,
വീണു കിടക്കട്ടെ നാരായണാ...
കൃഷ്ണാ ഹരേ ജയാ ,
കൃഷ്ണാ ഹരേ ജയാ,
പൊന്നുണ്ണി കണ്ണനെ,
കൈതൊഴുന്നേൻ.
കട്ടുതിന്നാൻ വെണ്ണ,
വച്ചിട്ടുണ്ടെൻ കലത്തിൽ..
വന്നിടുമോ നീ..
കാണാമല്ലോ കണ്ണാ...
ഓടക്കുഴലൂതി ,
ലോകത്തിൻതിന്മകൾ,
കഴുകിക്കളഞ്ഞു നീ...
നാരായണാ ......
കൃഷ്ണാ ഹരേ ജയാ ,
കൃഷ്ണാ ഹരേ ജയാ ,
കണ്ണുകൾ പൂട്ടി ഞാൻ
കൈതൊഴുന്നേൻ.....
രാജേഷ്.സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login