THEVARKO CASE..SIVA...SIVA

തേവർക്കോ ...കേസ്....ശിവ...ശിവ Rajesh Chirakkal
ശബരിമല അയ്യപ്പാ.....എന്താ ഈ കേക്കുന്നെ... അയ്യപ്പന് സമൻസോ വില്ലേജ് ഓഫീസർ ഞെട്ടി ....നാരാണേട്ടൻ ആണ് ഞങ്ങളുടെ വില്ലജ് ഓഫീസർ ..പോലീസ് ഓഫീസർ വീണ്ടും ചോദിച്ചു.... ആരാ സർ ഈ മാങ്കുന്നത്തു അയ്യപ്പൻ....
നാരാണേട്ടൻ പൊട്ടി പൊട്ടി ചിരിച്ചു ..തേവരാടോ അത് .എന്താ തേവര് ചെയ്ത
തെറ്റ് ..നാരായണേട്ടൻ ചോദിച്ചു ...രാത്രി 12മണിക് ഡൈനാമോ ഓണക്കാതെ സൈക്കൾ ചവിട്ടി അയാൾ ...അതിനേ ഈ മാങ്കുന്നത്തു അയ്യപ്പൻ ദൈവമാടോ ദൈവം...... നാരായണേട്ടനും ഞങ്ങളും ഉറക്കെ ഉറക്കെ ചിരിച്ചു...
പി.സി. കുട്ടൻ നായർ അങ്ങോട്ട് കടന്നു വന്നു .. സാധാരണ അയാൾക്കാണ് അവിടെ നൈറ്റ് ഡ്യൂട്ടി ...കുട്ടേട്ടൻ നാരായണേട്ടനോട് ചോദിച്ചു. എന്താ സംഭവം നാരായണേട്ട...
ഒന്നുല്ലടോ ദൈവത്തിന് സമൻസ് വന്നിരിക്കുന്നു.. എന്താല്ലേ.....നാരായണേട്ടൻ സംഭവം പറഞ്ഞു ....കുട്ടേട്ടൻ കാര്യം ഓർത്തെടുത്തു..കൊറച്ചീസം മുൻപ്
ഒരാൾ രാത്രി സൈക്കളിൽ ലൈറ്റിടാതെ വന്നിരുന്നു ..കുട്ടേട്ടൻ അലറി വിളിച്ചു ...നിക്കടാ അവടെ...അയാൾ വിറച്ചു പോയി ...ലൈറ്റിടാടാ -------- മോനെ ....പോലീസ് ഭാക്ഷയിൽ...ഡൈനാമോ കേടാണ് സർ ......അയാൾ പറഞ്ഞു ...അയാളുടെ മുട്ട് വിറക്കുന്നുണ്ടായിരുന്നു ..ചെറിയ ഒരു പനി ഉണ്ടായിരുന്നോ എന്ന് സംശയം .കുട്ടൻ നായർ അലറി എന്താണെടാ പേര് ....അയാൾ വിറച്ചു കൊണ്ട് പറഞ്ഞു ....അയ്യപ്പൻ ...സർ ...വീട് പേര് പറയടാ ....മോനെ പോലീസ് ഭാക്ഷയിൽ .....അവൻ വിറച്ചിട്ടു പറഞ്ഞു .....മാങ്കുന്നത്തു അയ്യപ്പൻ......എല്ലാരും
ഉറക്കെ ചിരിച്ചു ....കുട്ടൻ നായർ ഇളിഭ്യനായി .....ഞങ്ങൾ എല്ലാം ഇളകിച്ചിരിച്ചു
നാരാണേട്ടൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.കൂമ്പൻ തൊപ്പിയും ട്രൗസറും ഇട്ടുനടക്കും ബുദ്ധിഇല്ലാല്ലേ ഹോ ..ഹോ ...ഹോ ..ദൈവത്തിനു കേസ് കൊടുക്കുന്നോൻ......അധികാരി പറഞ്ഞു ...ജനം പൊട്ടിച്ചിരിച്ചു ......
രാജേഷ് .സി.കെ
ദോഹ ഖത്തർ
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login