നുണയെ പ്രേമിക്കുന്ന പുല്ലിംഗം അഥവാ സ്ത്രീ ലിംഗം .
- Poetry
- Amachal Hameed
- 13-Jan-2019
- 0
- 0
- 1482
നുണയെ പ്രേമിക്കുന്ന പുല്ലിംഗം അഥവാ സ്ത്രീ ലിംഗം .

ചില നുണകൾ
ചന്തത്തിൽ ചിന്തിക്കാൻ
എന്തൊരാനന്ദമെന്നോ !
വാരിയെടുത്ത്
ഒരുമ്മ കൊടുക്കാൻ തോന്നും .
അതിൽനിന്നൊരു
പൂ പറിച്ചെടുത്ത്
നെഞ്ചിൽത്തന്നെ ചൂടാൻ തോന്നും .
ഇറ്റുവീഴുന്ന തേൻതുള്ളിയിൽ
ഈച്ചയായ് ചത്തുകിടക്കാൻ തോന്നും .
പഴകിയ വീഞ്ഞുപോലെ
മത്തടിച്ച് നുണയുടെ കാൽക്കീഴിൽ
സാഷ്ടാംഗം തന്നെ കിടക്കാൻ തോന്നും .
വടി കുത്തി
മുടിയും നരച്ചു വരുമ്പോഴും
ഇനിയും ചത്തില്ലേയിത് ? എന്ന്
കളിയാക്കാനെങ്കിലും
ചോദിക്കാനാവാതെ
ചുളിഞ്ഞ തൊലിയിൽ തലോടി
"എന്റമ്മച്ചീ"ന്ന് ഒരു കുസൃതി നുള്ളിക്കൊടുക്കാനെ തോന്നൂ .
മുമ്പേ സ്നേഹിച്ച
പ്രിയങ്കരമൊടുവിൽ
വിഷംതന്നുപോകുമ്പോൾ
പുതിയ നുണയുടെ ഉന്മാദത്തെ
പ്രേമിച്ചു പ്രേമിച്ചു ഞാനൊരു
പുല്ലിംഗമകാനേ തോന്നൂ !
അഥവാ
സ്ത്രീലിംഗമാകാനേ തോന്നൂ !
ആമച്ചൽ ഹമീദ് .
എഴുത്തുകാരനെ കുറിച്ച്

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login