,,,വ്യർത്ഥം,,

,,,വ്യർത്ഥം,,,,,
ഒരു നീർക്കുമിളപോൽ ക്ഷണികമീ ജീവിതം,
മരുയാത്ര ചെയ്യുന്ന വഴിപോക്കരാണു നാം,
വെളിച്ചം പകർന്നീടാം മടിക്കാതെ പിന്നാലേ -
വരുവോർക്ക് നന്മതൻ മാതൃക നൽകിടാം,
വിദ്യാധനമൊന്നു സ്വന്തമായ് നേടിടാം
വിത്തത്തിനാ,യാർത്തി വെടിഞ്ഞിടാം,
നേടുന്നതൊന്നുമേ നേട്ടങ്ങളല്ലെന്നും
നേരറിവാണതു സത്യമെന്നോതിടാം,
ഒരുവിത്തിന്നുള്ളിലായൊരു,
വൃക്ഷമൊളിക്കുന്നതും
ഒരുകല്ലിന്നുള്ളിലായൊരു,
ശില്പമൊളിക്കുന്നതും,
ഒന്നു,ചീയുമ്പോളൊന്നിനു
വളമായീടേണം,
ഒന്നുക്ഷമീച്ചീടുകിലോ,
പക മാഞ്ഞുപോയീടും,
സ്നേഹബന്ധങ്ങളെയിഴചേർത്തു നിർത്തീടാം,
മോഹവലയത്തിനതിരുകൾ തീർത്തിടാം ,
താങ്ങായ്ക്കരങ്ങളെ കോർത്തുപിടിച്ചിടാം
താഴ്മയിൽ ജീവിതം മുന്നോട്ടു പോയിടാം,
കാടും പുഴകളും കാനനഭംഗികളൊക്കെയും,
കാലത്തി,നിച്ഛയ്ക്കു കാണിക്ക നൽകിടാം,
കാത്തുസൂക്ഷിച്ചീടാംബന്ധങ്ങളോരോന്നും
കണ്ണിൻതിളക്കങ്ങൾ മാഞ്ഞുപോകുംവരെ,
കൂട്ടായി നിന്നിടാം വൃദ്ധജനങ്ങൾക്കു
കൂടൊന്നൊരുക്കിടാം കുരുന്നുമൊഴികൾക്ക് '
വന്മരമൊന്നുപോൽ തണലേകി നിന്നിടാം
വ്യർത്ഥമാകാതെയീ ജീവിതയാത്ര തുടർന്നിടാം
ഒരുകുന്നിന്നരുകിലായൊരു കുഴികണ്ടിടാം
ഒരു മലപർവ്വതമായി വളർന്നിടാം,
ഒരു തിരകടലായി തീരത്തണഞ്ഞിടാം
ഒരുമയെതോൽപ്പിക്കാനാവില്ല നിശ്ചയം,
ഒരു പകൽപോലെ കടന്നുപോംജീവിതം,
നേട്ടങ്ങളൊന്നുമേ കൂടേയണയില്ലാ:
പിന്നെന്തിനായി നാം ആർത്തിപൂണ്ടിങ്ങനെ,?
പിൻതിരിഞ്ഞീടുക വ്യർത്ഥമെന്നറിയുക,
നിഴലും നിലാവും മറഞ്ഞു പോകും വേളയിൽ,,
നിഴൽപോലുമില്ലാതെ മടങ്ങേണ്ടവർ നമ്മൾ,
ആർത്തുചിരിച്ചിടാം ആമോദമേകിടാം
ആ നേരമെന്തെന്നുമേതെന്നുമറിയില്ലാ!!!
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login