ചിന്തകള്‍
വേട്ടക്കാരന്റെ സുവിശേഷം
******************************
ദൃഷ്ടി പതിപ്പിച്ചൊരു
ലക്ഷ്യത്തിലെത്തിക്കുന്നവന്‍
അവനൊരു വേട്ടക്കാരന്
ലക്ഷ്യത്തില്‍ വീഴുന്നതോ
വിധിയറിയാത്തവരും.
ലക്ഷ്യങ്ങള്‍ പലുതുണ്ടെങ്കിലും
നേടിയെടുന്നതോ മറ്റതെന്നിന്
വീഴ്ചയാല്‍ മാത്രം.
ലോകമെ സാക്ഷി കാലമെ സാക്ഷി
നേടിയതൊന്നിന് നേരിയറിയാത്ത കാഴ്ചകള്‍.
വിശപ്പിനെ തോല്‍പ്പിച്ചൊരു
വേട്ടക്കാരനായി പലരും.
അധികാരത്തിന് മേലെങ്കി അണിയാനവനൊരു
പിന്നണിയുടെ വേട്ടക്കാരനായി.
നാലാളറിയാന്‍ അവനൊരു
സ്വാതന്ത്രചിന്തകളുടെ വേട്ടക്കാരനായി.
എല്ലാവരിലുമുണ്ടൊരു വേട്ടക്കാരന്
കാലം മറയ്ക്കും ഇരുള് കൂടിനുള്ളില്‍
അതില്‍ പലരുമൊരിക്കല് കെണിയിലൊഴുകും.
*******************************************
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login