അച്ഛന്റെ ഓര്‍മ്മയ്ക്കായ്
അച്ഛന്റെ ഓര്‍മ്മയ്ക്കായി
...............................................................
ഇരുള് പൊഴിഞ്ഞു തീരും
പകലുകളില്‍ എന്‍ അച്ഛനിറങ്ങിടും.
പകല്‍ സൂര്യതാപത്താല്‍
ഉരുകിയൊലിച്ചിടും എന്‍ അച്ഛനിലെ
രക്തശിലകള്.
വേദനയറിയാതെ മത്സരിച്ചിടും
നമ്മളിലെ വിശപ്പിനെ കെടുത്തുവാന്‍.
ദിനം തോറും സായംസന്ധ്യകളില്‍ ദൂരേക്ക്
മിഴികളയച്ചു നിന്നിടും ഞാനും
എന്‍ കൂടെപ്പിറപ്പുകളും.
അച്ഛന്റെ കരത്തിലെ
വാല്‍സല്യം നിറയുമൊരു
വിയര്പ്പിന് മണമുള്ള മധുരം നുണയാന്‍.
നെഞ്ചോടു ചേര്‍ക്കാന്‍ കൊതിക്കാറുണ്ട്
അച്ഛനെന്ന സത്യത്തെ.
മഴ പൊഴിയും കുടിലുനുള്ളില്‍
ഞങ്ങള്‍ക്കു കുടയായി മാറി അച്ഛന്.
കാലം യാത്ര പോയതിന് പുറകെ
ഞങ്ങളെ തനിച്ചാക്കി യാത്രപോയി എന്‍ അച്ഛന്.
ഇന്നാറടി മണ്ണിലുറങ്ങുകയാ
എന്‍ അച്ഛന് ആരുമില്ലാതെ തനിച്ചൊരു
ജീര്‍ണ്ണമായി.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login