ജീവിതനൗക
- Articles
- KAMAR MELATTUR
- 27-Nov-2018
- 0
- 0
- 1295
ജീവിതനൗക
2013 ലെ ഫിബ്രവരിമാസത്തിലെ ഒൻപതാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 3.30 നു എന്റെ ജീവിതനൗകയിലേറി ഈ കാരുണ്യതുരുത്തിൽ കാലെടുത്തുവെക്കുമ്പോൾ എത്ര കാലത്തേക്കാണ് ഈ പ്രവാസമെന്നു യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. അങ്ങനെ കാലചക്രത്തിന്റെ അനന്തചംക്രമണത്തിന്റെ മുഹൂർത്തങ്ങളിലൊന്നിൽ ഒരു പഞ്ചവൽസരം കടന്നുപോയി. തിരിഞ്ഞുനോക്കുമ്പോൾ നഷ്ടങ്ങളുടെ നീണ്ട നിരയുണ്ട്. എന്നാലും ജീവിതത്തിൽ പ്രവാസം നൽകിയ അനുഭവം ഒരിക്കലും മറക്കാനോ പറഞ്ഞു വാക്കുകളിൽ ചെറുതാക്കാനോ ആവില്ല. പെറ്റമ്മയായ ഭാരതത്തിൽ നിന്ന് കുറച്ചു കാലം പോറ്റമ്മയായ ഖത്തറിലേക്ക് മാറിനിൽക്കേണ്ടി വന്നത് ജീവിതത്തിന്റെ ഒരു ദശാസന്ധിതന്നെയായിരുന്നു. ഖത്തർ എനിക്ക് തന്ന വെളിച്ചം എന്റെ എത്രയോമുൻപിൽ എനിക്ക് വഴിതെളിച്ച് പോവുന്നതെനിക്ക് കാണാം.
കമർ മേലാറ്റൂർ
എഴുത്തുകാരനെ കുറിച്ച്

എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login