പ്രവാസം
- Poetry
- KAMAR MELATTUR
- 27-Nov-2018
- 0
- 0
- 1268
പ്രവാസം
'പ്രവാസ'ത്തിനും 'പ്രയാസ'ത്തിനും
തമ്മിലൊരു
ആദ്യാന്തപ്രാസമുണ്ടായതിനു
കാരണം അവ തമ്മിലുള്ള
ആജന്മ ബന്ധമായിരിക്കാം.
പ്രവാസത്തിന്റെ അതിജീവനത്തിലാവാം
ജീവിതം ജീവിതമാകുന്നത്.
ആകാശ്നൗകകൾ യഥാർത്ഥത്തിൽ
മരുഭൂമിക്കു മീതെയല്ല,
ജീവിതങ്ങൾക്കു മീതെയാണ്,
പരുന്തായവ ഇണകളിലൊന്നിനെ
ക്കൊണ്ട്
മരുഭൂമി ലക്ഷ്യമിടുന്നു.
എന്നാണ്
മണൽക്കാടുകൾ അപ്രത്യക്ഷമാവുന്നത്,
മേൽക്കൂരയറ്റ കോൺക്രീറ്റുപൊത്തിൽനിന്ന്
എന്നാണൊരു കാരക്കാമരം
പൊഴിഞ്ഞുവീഴുന്നത്!
വിമാനങ്ങളെല്ലാം കട്ടപ്പുറത്തേറി
എന്നാണ്
ഓടുമരപ്പൊത്തുകളിൽ
ചിരിമുഴങ്ങുന്നത്.
അന്നാണ് എന്റെ പ്രവാസം സാർത്ഥമാകുന്നത്.
"""""""""""""""""""""""""""""""""""""""""""""
കമർ മേലാറ്റൂർ
""""""""""""""
എഴുത്തുകാരനെ കുറിച്ച്

എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login