ഓർമ്മ
- 0
- KAMAR MELATTUR
- 27-Nov-2018
- 0
- 0
- 1241
ഓർമ്മ
മണൽക്കൂനകൾക്കിടയിൽ
ഒരു നിളയൊഴുക്കു കാണാം
ഒരു നേർത്ത ഞരമ്പായ്
ചരൽക്കല്ലുമുറിഞ്ഞ പാദങ്ങൾക്ക്
കുളിർമ്മയായങ്ങിനെ....
മണൽപ്പരപ്പുകൾക്കപ്പുറം
കണ്ണെത്താത്ത ഗ്രാമസ്മൃതികളിൽ
മൈലാഞ്ചിക്കൊമ്പു കുത്തിയൊരു
നാട്ടുവഴി...
മഞ്ചാടിക്കുരു പെറുക്കുന്ന
പാവാടക്കാരി...
നിഴൽച്ചിത്രങ്ങളിൽ മണ്ണപ്പം ചുടുന്ന
വള്ളിട്രസറുകാരൻ...
അറ്റം കാണാത്ത മരക്കൊമ്പിൽ
തൂങ്ങിയൊരു ഊഞ്ഞാൽപ്പടി,
ഉണക്കപ്ലാവിൻ കൊമ്പിൽ
വിരുന്നുകരെ വിളിച്ച കാക്ക...
അഴുക്കുചാലിലെ എണ്ണമെഴുക്കിനൊപ്പം
ഉമ്മയുണ്ടാക്കിയ ചക്കക്കൂട്ടാന്റെ രുചി...
ഓണവും വിഷുവും മറക്കാനാവാതെ
വൽസലചേച്ചിയുടെ പായസം...
തൊട്ടവീട്ടിലെ ചെമന്ന തറയിലെ
പരന്ന കുട്ടിക്കൂട്ടത്തിന്റെ കണ്ണുകളിൽ
അമ്മച്ചി പകർന്ന ക്രിസ്തുമസും
ബ്ലോക്ക്ബസ്റ്റ്‌റും...
തുമ്പി പാറുന്ന പാടവരമ്പുകളിൽ
കൊറ്റിയോടും ഞണ്ടിനോടും പറഞ്ഞ
കിന്നാരങ്ങൾ...
ഒക്കെ പൊയ്പ്പോയി ഇപ്പോൾ
പൊടിക്കാറ്റു പൊങ്ങിയ
മണൽക്കാടു മാത്രം, അകമ്പടിയായ്
മുദീറിന്റെ ശബ്ദവും..•
എഴുത്തുകാരനെ കുറിച്ച്

എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login