പെയ്തൊഴിയാതെ ...
വര്‍ണ്ണചിറകടിച്ചെന്റെ
ഹൃദയത്തില്‍ കുടിയേറിയ
ഒരു മാലാഖപെണ്ണിനെക്കുറിച്ച്
ഞാന്‍ നിന്നോട്
പറഞ്ഞിട്ടുണ്ടായിരുന്നില്ലയോ...?
കൊഞ്ചലായ് വന്നെന്റെ
മനസ്സില്‍ കൊതിയൂട്ടിയവള്‍,
മധുരമന്ദഹാസംച്ചൂടി
എന്നെ മയക്കിയവള്‍,
മാനത്തമ്പിളിപോല്‍
തിളങ്ങി തീപിടിച്ചയെന്റെ
മധുരസ്വപ്നങ്ങള്‍ക്ക്
കുളിരേകിയിരുന്നവള്
കുണുങ്ങിയെത്തുന്ന
കനവുകളില്‍ എന്നും
മോഹക്കഥകള് പറഞ്ഞെന്നെ
ഉണര്ത്തിയിരുന്നവള്
ഇക്കിളിപ്പായയില്
ഉണര്‍വോടെ കിടന്നരാവുകള്
ഓര്‍മ്മപ്പെടുത്തിയിരുന്നു
എന്റെതാണെന്നവള്,
പുസ്തകകെട്ടും ചോറ്റുപാത്രവും
നെഞ്ചോടമര്‍ത്തി
വഴിയോരത്തെയുണര്ത്തി
വളകിലുക്കുമവള്
പനിമതിപ്പൂ ചിറകിലേറി
ചിരിയില്‍ ചിലങ്കയുമായ്
ചിരകാല മോഹവുമായ്
പുലര്‍ക്കാലേ വന്നെത്തുമവള്
മന്ദമായെത്തിയ കുളിര്കാറ്റില്
കാച്ചെണ്ണയുടെ സുഗന്ധം നുകര്‍ന്ന്
ഹൃദയവാതില്‍ തുറന്നന്നു
വഴിയരികില്‍ അവള്‍ക്കായ്
ഞാന്‍ സ്വഗതമോതുമായിരുന്നു,
കണ്ണിണയില്‍ ഒളിപ്പിച്ച കനവുകള്‍
മൌനമന്ദഹാസമോടെ കൈമാറും,
ഹൃദയം കൊതിക്കും കഥകള്‍
പറയാന്‍ മനം വെമ്പുമായിരുന്നു,
അകലുന്ന കൊലുസുശബ്ദം നോക്കി
മതിമറന്നു കനവുകളില്‍
മധുരമോഹങ്ങളോടെ
ലയിക്കുമായിരുന്നു ഞാന്‍,
പറയാനറിയാതെപോയ പ്രണയരസം
ഹൃദയങ്ങളില്‍ മരണം വരെ
മറക്കാനാവാതെ ഓര്‍മ്മകളായ്
പെയ്തൊഴിയാതെ തഴുകിയെത്തും,
നഷ്ടപ്രണയങ്ങള്‍ മധുരമെങ്കില്‍
തോരമഴയായ് മൌനമായ് എന്നും
മനസ്സില്‍ കൊതിയൂട്ടിയെത്തി
കുളിര് നിറച്ചുകൊണ്ടേയിരിക്കും!!!.
ജലീല്‍ കല്പകഞ്ചേരി,
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login