പുകവലി ഹാനികരം..?
പുകച്ചു ഞാൻ എരിച്ചതെന്‍റെ
നെഞ്ചകം,
പുകഞ്ഞുപോയതെന്‍റെ
യൗവ്വനം,
പകച്ചിരുന്നു പോയതെന്‍റെ
ദാമ്പത്യം
ചുമച്ചവശനായ് കിതച്ചതെന്‍റെ
വാർദ്ധക്യം,
മിഴിച്ച കണ്ണുമായ് മക്കൾ
തുറിച്ചുനോക്കിയപ്പോൾ
തിരിഞ്ഞുകുത്തുന്നു
ചല തിരിച്ചറിവിൻ
നല്ല ചിന്തകൾ,
പുകവലിക്കാതിരിക്കുകിൽ
പകച്ചു നിൽകേണ്ടിവരില്ല
ജീവിതമുനമ്പിലൊരിക്കലും,
ആരോഗ്യമാം ദീര്‍ഘജീവിതം
നമ്മുക്ക് കൈവന്നിടും,
ഇന്ന് പുകഞ്ഞു ശുഷ്ക്കിച്ചു
ക്ഷയിച്ചു ജീവിക്കുമ്പോൾ
മരിച്ചു പോയെങ്കിലെന്ന്
കൊതിച്ചുപോകുന്നു
ഞാന്‍ ഈ നിമിഷം,
അതിനാല്‍, നിങ്ങളെങ്കിലും
പുകവലി ഹാനികരമെന്ന
ഒരു ബോർഡ്
നിങ്ങളുടെ മനസ്സിൽ
തൂക്കി ഉറപ്പിക്കുക!!!'
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login