കവിത
മഴത്തുള്ളി വീണുടയും
മണ്ണിന് മാറിന് തല ചായ്ച്ചുറങ്ങാന്‍
കൊതിക്കുന്നു മനം.
മനസ്സിനുള്ളില്‍ അറിയുന്നു
പുതുമണ്ണിന് സുഗന്ധം പൊടിയുന്നത്.
ഇനിയെത്ര പകല്‍ നിറത്തിലും
രാവിന് നിലാവര്ണ്ണങ്ങളും
എനിക്കായി നീ പൊഴിഞ്ഞിടും.
കുളിരുള്ള ഓര്‍മ്മച്ചെപ്പുകളില്‍
വസന്തത്തിന് നെറുകയിലായി
ചാര്‍ത്തിയ പൊട്ടുകളില്‍
മഞ്ഞു കണങ്ങളൊഴുകി തീരുന്നുവോ.
ഇനിയൊരിക്കലും മായാതെ
തെളിയട്ടെ സ്വപ്നദൂരങ്ങളില്ലാത്ത
കാറ്റിന് ചിന്തകള്‍.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login