കുഞ്ഞു കവിതകള്‍.
==== നീര്‍മിഴി ====
( നീര്‍മിഴി എന്ന വാക്കാല്‍ എഴുതിയ 30 കുഞ്ഞുവരികള്‍ )
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നീര്‍മിഴി.
1.
നിന് നീര് മിഴി കോണില്‍
തെളിയുന്ന കരിമഷിയില്‍
പ്രണയത്തിന് നിലാവുദിച്ചു
തൂവെള്ള നിറങ്ങളാല്‍.
2.
കണ്ടു ചോദിച്ചു മുന്‍പെ
കരിമഷി പടര്‍ത്തിയ
മിഴികളാല്‍ പടര്‍ത്തി
നീര്‍മിഴി എന്നുള്ളില്‍.
3.
കണ്ടതെന് സ്വപ്നം
നിന് ചാരത്തു തുടിച്ചുവോ
പ്രണയങ്ങളായി
നീര്‍മിഴി തുളുമ്പും മുന്‍പ്.
4.
ചുവന്നു തുടിക്കുന്നുവോ
നിന് മിഴികള്‍ വിരഹത്തിന്
നീമിഴി ചൊരിയും
ദിനരാത്രങ്ങളില്്
5.
നിന് മിഴികള്ക്കറിയാം
എന്‍ പ്രണയത്തിന്
തളരിത സുസ്മിത
നീര്‍മിഴി മുത്തുകള്‍.
6.
നീര്മിഴിമുത്തുകള്
പിടയുമൊരു വീഥിയില്‍
ഏകനായി ഞാനും നീ
എനിക്കായി നല്കിയ സ്വപ്നങ്ങളും.
7.
കണ്ടമാത്രയില്‍
പിടയുമെന്‍ മിഴികളില്‍
നീയറിയാതെ പൊഴിയുന്നെന്‍
നീര്‍മിഴിത്തുള്ളികള്‍.
8.
അകലാതെ
എന്നിലടുത്ത നിന് പ്രണയം
ചുണ്ടുകളില്‍ വിടര്‍ത്തിയ പുഞ്ചിരിയില്‍
മിഴികളില്‍ നീര്മിഴിമുത്തുകള് പൊഴിഞ്ഞു.
9.
ദൂരങ്ങളില്‍
മൗനങ്ങളായി നീ യാത്രയായി
മൗനത്താല്‍ ഹൃദയം പിടഞ്ഞതു
നീര്‍മിഴി നിറഞ്ഞപ്പോള്‍.
10.
ഇരുളില്‍ നാലുചുവരുകള്‍ക്കുള്ളില്‍
ആരുമില്ലാതൊരു ദേഹി
പ്രാണന് പിടയുന്നു
നീര്‍മിഴി വിടര്‍ത്തി.
11 .
നിന്നെക്കുറിച്ചെഴുതിയ
കാവ്യങ്ങളിലെ വരികളില്‍
എന്‍ നീര്‍മിഴി വീണു
വാക്കുകള്‍ പൊലിഞ്ഞു
പല വഴിയെ.
12.
പിടയും ഹൃദയത്തില്‍
കോരിയെറിഞ്ഞ വിരഹത്തിന്
കനലുകള്‍ കത്തി ജ്വലിച്ചു
മിഴികളില്‍ നിറച്ചു നീര്‍മിഴി മുത്തുകള്‍.
13.
പെെതലിന്
പുഞ്ചിരിയില്‍ അമ്മമനസ്സ്
പൊഴിക്കുന്നു സ്നേഹത്തിന്
നീര്മിഴികള്.
14.
വറ്റാതൊഴുകുന്നു
അരുവി പോലൊരു മിഴി
വേദനയുടെ കനലുകളാല്‍
നീര്മിഴിയായി.
15.
തിരികെയെത്തും വരെ
വൃദ്ധഭവനത്തില്‍ വറ്റാത്ത
നീര്മിഴികളുമായി
ജന്മം നല്കിയവര്.
16.
പ്രതീക്ഷിക്കാത്ത സ്വപ്നം
ജീവിതയാത്രയില്‍ നേടിയെടുക്കും നിമിഷം
അറിയാതൊഴുകും നിന്റെയും എന്റെയും
മിഴികള്‍ നീര്മിഴിയാല്.
17.
എന്‍ മിഴികള്‍
നീന്നെ തേടാറുണ്ട്
നിറയാതൊഴുകും
നീര്മിഴിയാല്.
18.
ജീവിതയാത്രയുടെ
പാത മുറിയുമ്പോള്‍
ഒഴുകുന്നുണ്ടാകും നീര്മിഴികള്
നിലയ്ക്കാതെ.
19.
സന്തോഷദിനം
വേദനയുടെ നിമിഷവും
നിശ്ചലമാകാതെ
നീര്മിഴികള് മാത്രമാകും.
20.
അധരങ്ങളില്‍
വിറച്ചു പോയ വേദന
നിറയുന്ന മിഴികള്‍
നീര്മിഴികളാല് നിറഞ്ഞൊഴുകി.
21.
തൊട്ടരുകില്‍
തൊട്ടു ചേരാതെ പ്രണയം
ആരെയോ തേടുന്നതറിഞ്ഞു
മിഴിനീര് വീണൊഴുകി.
22.
നീര്‍മിഴി പൊഴിയുന്നതും
കാത്തു മനസ്സ് വിട്ടു പോയവര്‍
ഹൃദയത്തിനുള്ളില്‍
ഏകനായി.
23.
മിഴികള്ക്കറിയുന്ന
പ്രണയത്തിനു പ്രാണന്റെ
വേദനയുണ്ടെന്നറിഞ്ഞതു
നീര്‍മിഴി കണങ്ങള്‍ നിറഞ്ഞപ്പോള്‍.
24.
ഒത്തു കൂടിയ
ബന്ധങ്ങള്‍ പലതായി മുറിയും നേരം
മിഴികള്‍ മൊഴിയും
നീര്മിഴികള് നിറച്ചു.
25.
മിഴികളാല്‍ കോര്‍ത്തെടുത്ത
ജീവിതം പൊട്ടിമുറിഞ്ഞപ്പോള്
ഹൃദയം മുറിഞ്ഞതു
നീര്മിഴികളില് നിറഞ്ഞു.
26.
കണ്ടു തീരാത്ത മോഹം
കാണാത്ത ദൂരങ്ങളോളം
മിഴികളാല്‍ തേടി
നഷ്ടമാണെന്നറിഞ്ഞപ്പോള്
നീര്‍മിഴി തെളിഞ്ഞു.
27.
മിഴികളില്‍
നിറഞ്ഞൊഴുകി
നീര്മിഴികളായപ്പോള്
തെളിഞ്ഞതു മഴവില്ല്.
28.
പകരമില്ലാത്ത
സ്നേഹം നേടിയെടുക്കും വരെ
വെറുതെ നിറയുന്നു മിഴികള്‍
നീര്മിഴികളായി.
29.
കരങ്ങള്‍ പിടിച്ചു നടന്ന
തീരത്തില്‍ ഒറ്റപ്പെട്ടപ്പോള്‍
തിരയ്ക്കൊപ്പം ഒഴുകി
മിഴിനീര് കണങ്ങള്‍.
30.
മരണം കണ്ട വഴിയെ
മൗനങ്ങളില്ലാതെ കരയുന്ന
ജീവനൊപ്പം മിഴിനീര് കണങ്ങളും
കൂട്ടായി പോയി.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സജി ( P Sa Ji O )
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login