വിവാഹിതർ
നമ്മൾ വിവാഹിതർ,
നമ്മളോളം
തമ്മിൽ അറിഞ്ഞു
സ്നേഹിച്ചവർ
ആരുണ്ട് മണ്ണിൽവേറെ..?
പരസ്പര ധാരണയുടെ
പ്രസരിപ്പ് നമ്മളോളം
പ്രണയമായ് ഭൂമിയിൽ
രചിച്ചവർ
വേറെയുണ്ടാവില്ല,
എവിടെയായിരുന്നാലും
ഒന്നിച്ചിരിക്കാൻ കൊതിക്കുന്ന
പ്രണയം പൂത്തു തളിർത്ത
ഒരു മനസ്സുണ്ട് നമ്മുക്ക്,
അതുകൊണ്ടാണ്
നമ്മൾ വിടവാങ്ങലിൽ
വിതുമ്പിയതും
വിരഹത്തേ
ഭയപ്പെട്ടതും,
നന്മളാണ് വിവാഹിതർ,
അകലം നമ്മുക്ക്
ഓർമ്മകളുടെ
സുന്ദര സായാഹ്നങ്ങളാണ്,
അടുത്തിരിക്കുമ്പോൾ
ഭൂമിയിലെ സ്വർഗ്ഗം
നമ്മുടേതാണ്.
വിവാഹത്താൽ
വിധി വിളക്കിയ
മനസ്സുകൾ
എന്നും വിലയുള്ള
സ്നേഹത്തിന്
വർണ്ണക്കൊലുസുകൾ,
ഉടമ്പടികൾ ഉടലിൽ മാത്രം,
ചേർത്തവരല്ല നമ്മൾ,
ഇരു ഹൃദയങ്ങളായ്
ജീവിതസാഗരത്തിൽ
ഇണചേർന്നവർ,
ഹൃദയങ്ങൾ ചേർന്ന്
നമ്മൾ തുറന്നുവിട്ടത്
സുഖമമായി ഒഴുകിപ്പരക്കുന്ന
ഒരുമയുടെ സ്നേഹത്തിന്റെ
സഹവർത്തിത്വത്തിന്റെ
ത്യാഗത്തിന്റെ സഹനത്തിന്റെ
മരണമില്ലാത്ത ഉടമ്പടിയാണ്,
അപ്പോഴാണ് നമ്മൾ
വിവാഹിതരായത്,
അടുത്തറിഞ്ഞവർ,
ഹൃദയം കൈമാറിയവർ
യാഥാർത്യങ്ങളുടെ
കലവറയിൽ കലഹമില്ലാതെ
നിറസ്നേഹമായ്
ഒരുമയോടെ കഴിഞ്ഞവർ,
അവരാണ് വിവാഹിതർ..!,
- ജലീൽ കൽപകഞ്ചേരി,
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login