കർഷകനും ഉന്നതകര്ഷകനും
- Stories
- Brijesh G Krishnan
- 22-Sep-2018
- 0
- 0
- 1247
കർഷകനും ഉന്നതകര്ഷകനും
ചെറുപ്പംമുതലേ, രാമനൊരു കർഷകനാണ്,
രാമന്റെഅച്ഛനും അപ്പൂപ്പൻമാരും എല്ലാവരും കർഷകരായിരുന്നു,
രാമന്റെഅച്ഛൻ മരിക്കുന്നസമയത്ത് അവൻ എഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു,
അച്ഛന്റെ ഒപ്പം ചെറുപ്പത്തിലേകൃഷിയിടങ്ങളിലൊരു സഹായിയായിരുന്നരാമന്,
രണ്ടുപെങ്ങന്മാരുടെയും അമ്മയുടെയും പട്ടിണിമാറ്റാൻ പഠിപ്പുമതിയാക്കി,
കൃഷിയിലേയ്ക്ക് ഇറങ്ങുവാൻ യാതോരുവിധമടിയും ഉണ്ടായിരുന്നില്ലാ,.
രാമന്റെ അധ്വാനംകൊണ്ട്, രണ്ടുപെങ്ങൻമാരേയും നല്ലനിലയിൽകെട്ടിച്ചുവിട്ടു,
കർഷകനായിട്ടുള്ള രാമനുകെട്ടാൻ നാട്ടിലോരുപെണ്ണു മുണ്ടായില്ലാ,
(പെണ്ണുങ്ങൾയ്ക്കെല്ലാം സർക്കാർഉദ്യോഗസ്ഥൻ മാരേപറ്റുള്ളുവല്ലോ.)
പെണ്ണുകിട്ടാത്തതിൽ രാമനോരുവിഷമവും ഇല്ലായിരുന്നു ട്ടോ,
രാമനും അമ്മയും ഒരുബുദ്ധിമുട്ടും
കൂടാതെജീവിച്ചുപ്പോന്നു,
* * * *
രഘുനാഥ്കർഷകനാണ്,
ഡിഗ്രികഴിഞ്ഞ്,
PHDനേടിസർക്കാർ കാർഷികവകുപ്പിലെ ഉന്നതൻ,
കർഷകൻഎന്നനിലയിൽ സർക്കാർചിലവിൽ കാർഷികവിളയിൽ റീസർച്ചുനടത്തി,
കർഷകഅവർഡും കരസ്ഥമാക്കി,
രഘുനാഥിന്റെഭാര്യ സർക്കാർ കാർഷികവകുപ്പിലെ എംഡിയും.
* * * *
ആ വർഷത്തെ കാർഷികമേഖലാ നവീകരണചുമതല രഘുനാഥിനാണ്,
കർഷകന്റെ പോരായ്മകൾ ചൂണ്ടികാണിച്ച്, അതിനുള്ളപരിഹാരങ്ങൾ നിർദ്ധേശിച്ചും,
ആവശ്യങ്ങൾ നിറവേറ്റുവാനും
വേണ്ടിനാട്ടിലേകർഷകരെ നേരിട്ട്കാണുന്നതിന്റെ ഭാഗമായിട്ട്,
നുമ്മടെ രാമൻകർഷകന്റെ അടുത്തും കർഷികശ്രീ രഘുനാഥ്സർഎത്തി,
രാമൻ, പറമ്പിലുള്ളവാഴകൾക്ക് തടമെടുത്തുകൊണ്ടിരിയ്ക്കുന്നസമയത്താണ് രഘുസാറിന്റെ വരവ്,
"ഞാൻ കാർഷികവകുപ്പിൽ നിന്നുംവരുന്നു,
നിങ്ങളുടെ കൃഷിയെകുറിച്ച് പഠിയ്ക്കാനും അതിലുള്ളപ്പോരായ്മകൾ പരിഹരിയ്ക്കാനും വേണ്ടിവന്നതാണ്."
"ശരിസാറേ."
''വഴകൾക്ക് ഇടയിൽ നിൽക്കുന്ന ഈ പ്ലാവിൽചക്കയുണ്ടവില്ല ല്ലൊ."
" അറിയാം സർ."
''അത് എങ്ങിനെനിങ്ങൾ കയ്ക്ക്അറിയും,
നിങ്ങൾഎതുവരേ പഠിച്ചിട്ടുണ്ട്."
"എഴാം ക്ലാസ്സിൽ പഠിപ്പുനിർത്തി."
"വെറും എഴാം ക്ലാസ്സുപഠിച്ചനിങ്ങൾ,
ഈ പ്ലാവിൽചക്കയുണ്ടാവില്ലാന്ന് പറയുന്നത് എങ്ങിനെ, ഡിഗ്രികഴിഞ്ഞ് PHD യും കഴിഞ്ഞ്, കാർഷികമേഖലയിൽ റീസർച്ച് നടത്തിയിട്ടുള്ള കർഷകശ്രീ ബഹുമതിനേടിയിട്ടുള്ള എന്നെകാൾ അറിവുണ്ടോ, വെറും എഴാംക്ലാസ്സുകാരനായിട്ടുള്ള തനിയ്ക്ക്.''
''ഇതിനിഇപ്പവലിയപഠിപ്പും അറിവുംഒന്നും വേണ്ടസാറേ,
ഇതിൽ ഒരിക്കലും ചക്കയുണ്ടാവില്ലാ."
"അത് എങ്ങിനെതനിയ്ക് അറിയാവുന്നത്, അത്പറയുന്നുണ്ടോതാൻ"
"സാറേ, സാധാരണയായി,
മാവിൽ മാങ്ങേയെഉണ്ടാവു,
മാവിൽ ചക്കയുണ്ടാവില്ലെന്ന് അറിയാൻ ഇത്രവലിയ പഠിപ്പും അറിവുമോന്നും വേണ്ടസാറേ,
ചോറുകഴിയ്ക്കുന്ന ആർയ്ക്കും അതുമനസ്സിലാക്കാം എന്റെ കർഷകശ്രീസാറേ."
രാമന്റെവാക്കുകൾ കേട്ട്,
കർഷകശ്രീ 'രഘുനാഥ് '
"പ്ലീംഗ്. "
------ ശുഭം. ------
" ബ്രീജ്ജൂസ്."
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login