ഓണച്ചിന്തുകൾ
ഓണച്ചിന്തുകൾ
.............................................
ഓണച്ചിന്തുകൾ പാടാൻ
ഓർമ്മകൾ ഓടിയിങ്ങെത്തുന്നു
ഓണപ്പൂക്കളായോരങ്ങളോരോന്നും
ഓണപ്പുടവയുടുക്കുന്നു
മുക്കുറ്റി കാക്കപ്പൂ കമ്മലണിഞ്ഞിട്ടു
മുത്തണിപല്ലുകാട്ടിച്ചിരിച്ചു
ഓണക്കളങ്ങളുംസദ്യവട്ടങ്ങളും
ഒപ്പമടുക്കളധന്യമാക്കേ...
ഓണത്തപ്പനെഎതിരേൽക്കുവാനായി
ഓണചിരാതുകൾ ദീപ്‌തതമാകെ
വർണമിണങ്ങാത്ത മാനവഹൃത്തിലായ്
വന്നുവോപൊന്നോണമിനിയെങ്കിലും?
ഒരുമയെന്നുള്ളൊരു വാക്കുമറന്നിട്ടു
ഓണമായൊത്തുചേരുന്നതെപ്പോൾ ?
ചുറ്റുംകെട്ടിയവേലികൾക്കുള്ളിലായ്
ചുറ്റിത്തിരിയുന്നഓണമക്കൾ
തുമ്പപൂക്കണ്ടില്ല തുമ്പിയെകണ്ടില്ല
തുമ്പങ്ങളൊന്നും ഒഴിഞ്ഞുമില്ല
താരകൾ മിന്നില്ല താരാട്ടുകേട്ടില്ല
താണുവീണമ്മ മുഖംകുനിക്കേ !
മാറ്റങ്ങളോരോന്നുമുൾക്കൊണ്ടുപോകവേ
മാറ്റിനിർത്തുന്നു മർത്യസ്നേഹം
മാബലിക്കേകുവാൻ മാറാത്തവ്യാധിയും
മണ്ണിന്റെകണ്ണീരുംബാക്കിയുയുണ്ട്!!
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login