വെള്ളിക്കൊലുസ്
വെള്ളിക്കൊലുസ്
പെട്ടെന്നു തളിർത്തൊരു മഴത്തുള്ളികൾക്കിടയിലൂടൊരു ചെറുകാറ്റു- പോലവൾ നടന്നൂ, കുളിർനൂലു പോലെ
ചുരുൾമുടിത്തുമ്പിലൂടിറ്റിറ്റു വീഴുന്ന
മഴനീർക്കണങ്ങളാലൊട്ടി ദേഹം,
ചന്ദ്രബിംബം തോൽക്കുന്നൊരാസ്യത്തിൽ,
മൃ്ദുസ്പർശമായ് മാരി വീണു ,
നനയുകയായിരുന്നില്ലവൾ
വർഷമേളം തുളുമ്പുകയായിരുന്നു,
ആരിവൾ,
കുണുങ്ങിപ്പിടഞ്ഞോടും സുന്ദരിയാൾ?
പാൽനിലാവെട്ടംചൊരിഞ്ഞോരു
ചന്ദ്രബിംബം
പിന്നാലെഗമിച്ചാച്ചേലൊന്നു കാണാൻ,
ഈറനുടുത്തു, തുടുത്ത തനുവുമായ്
കൂമ്പിയടഞ്ഞ മിഴികൾ മൃദുവായ്ച്ചിമ്മി,
കള്ളനോട്ടമെറിയുന്ന നിലാവിന്റെ വഴി മാറി
നടന്നവൾ, നിറയുന്ന യൗവ്വനമായ്
പൂത്തുലയുന്ന ചെമ്പകപ്പൂക്കളെ
പിഴുതു കൊടുത്ത,നിലനാ കൂന്തലിലാകെ,
വാസന്തം വന്നെത്തിയാ ആരാമവാടിയിൽ,
പക്ഷികൾ പുഞ്ചിരി,ച്ചന്യോന്യം
കൊക്കുരുമ്മിപ്പിന്നെ ച്ചിറകു കുടഞ്ഞാത്തൂവലാലാരാമ,മലങ്കരിക്കേ,
വെള്ളിക്കൊലുസുമായെത്തി - യൊരുപുഴയടെകല്ലോലമേറ്റവൾ പുളകിതയായ്,
വന്നെത്തീ സുന്ദരസങ്കല്പ വാടിയിൽ,
കരിവ,ണ്ടിണകളായ്ച്ചേർന്നനേരം,
പൂക്കളും പൂമ്പാറ്റച്ചേലിൽ വിരിയുന്ന,
സ്വപ്നങ്ങളുമെങ്ങും പറന്നുപോകേ,
കണ്ടൊരു വർഷപ്പുതു ഘോഷമങ്ങിനെ,
വിശ്വ പ്രകൃതിയെ പുളകിതയാക്കുവാൻ
വന്നെത്തീ വിണ്ണിലെ മഴനൂൽപ്പുളകമായ്...
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login