സ്വന്തമാക്കുവാൻ കഴിഞ്ഞില്ലാ, നിന്നെയെനിക്ക്.
- Stories
- Brijesh G Krishnan
- 11-Aug-2018
- 0
- 0
- 1296
സ്വന്തമാക്കുവാൻ കഴിഞ്ഞില്ലാ, നിന്നെയെനിക്ക്.
"പ്രിയപ്പെട്ടബ്രീജ്ജൂസ്,
പണ്ട് എന്റെ ബീജൂവേട്ടാ എന്നായിരുന്നുഞാൻ വീളിച്ചിരുന്നത്,
മറന്നീട്ടഅല്ലാ,
ആ വീളിയും,
ആ ബീജൂവേട്ടനെയും,
പക്ഷെ,
അന്നത്തെ ഈ ഞാൻ അല്ലല്ലൊ ഇന്നുള്ള ഈ ഞാൻ,
ഇന്ന് എനിയ്ക്കൊരു മോനുണ്ട്,
അവന്റെ അച്ഛനുമുണ്ട്,
എന്നെയും മോനെയും ഒരുപാട് സ്നേഹിക്കുന്നുമുണ്ട് ആ മോന്റെ അച്ഛൻ,
അന്ന് എന്റെ ബീജൂവേട്ടന്റെ മാത്രമായിരുന്നുഞാൻ,
കൗമാരസ്വപ്നത്തിൽ, എന്റെ എറ്റവുംവലിയൊരു ആഗ്രഹവുമായിരുന്നു, ഈ ബീജൂവേട്ടന്റെമാത്രം മണവാട്ടിയായിട്ടൊരു ജീവിതം,
പക്ഷെ എല്ലാം വെറുമൊരുസ്വപ്നം മാത്രമായി,
നുമ്മടെജീവിതവഴിയിൽ നുമ്മൾ വേർപ്പിരിയെണ്ടിവന്നു,
പക്ഷെഇന്നുമെൻ വിശ്വസമാണ്,
ആ ബീജൂവേട്ടൻ,
അന്ന്, ഒന്നുശ്രമിച്ചിരുന്നെൽ,
ഇന്ന് ഈ ബ്രീജ്ജൂസിന്റെ മാത്രമായിരുന്നു ഈ ഞാൻ,
വിധിയെന്നൊരു,
രണ്ട് അക്ഷരമുള്ള കാലത്തോളം,
നുമ്മടെ തലയിൽവരച്ചിട്ടുള്ള
ആ രണ്ട് അക്ഷരം മാത്രമേ നടയ്ക്കുള്ളു,
അല്ലെൽ ഈ ബ്രീജ്ജൂസിന് ഇത്രയും സ്നേഹിയ്ക്കാനോരു മോളുണ്ടാവുമോ,
ആ മോളൂടെഅമ്മയില്ലാ ത്തെയാവുമോ,
ഞാൻ ഈ മണലാരണ്യത്തിലെ കൊടും ചൂടിൽ വന്നുപ്പെടുകയുമില്ലായിരുന്നുവല്ലൊ,
പീന്നെ,
വാട്ട്സ്ആപ്പ്ലുടെ, ഇങ്ങനെയൊരു കത്ത് എഴുതുവാൻ കാരണം,
"പ്രവസജീവിതത്തിൻ ഒഴിവുവേളകളിൽ,
ജോലിതിരിയ്ക്കും വീട്ടുജോലിയും എല്ലാം കഴിഞ്ഞ് അല്പനേരം ഈ ഫെയ്സ്ബുക്കിൽ വരുന്നനേരം,
എന്റെ ബ്രീജ്ജൂസിൻ കഥകൾ വായിക്കുന്നനേരം,
കൊഴിഞ്ഞുവീണോരാനല്ല കാലവും,
ദൈവത്തിന്റെ സ്വന്തംനാട്ടിലാണ് ഇപ്പം എന്നൊരു തോന്നലും,
ഒരു തരം ഗൃഹാതുരത്തവും ശരിയ്ക്കും അനുഭവിയ്ക്കുന്നു, ''
പതീനെട്ടുവർഷങ്ങൾയ്ക്കു
ശേഷം ഞാൻ ബീജൂവേട്ടന്റെ വീട്ടിൽ ചെല്ലുന്നതും,
അടുത്തദിവസം രാവിലെ ബീജൂവേട്ടൻ എന്റെ എഫ്ബീയിൽ
'ഹായ്' എന്നൊരു മെസെജ് തരുകയും,
പിന്നെ ബീജൂവേട്ടന്റെ നമ്പറിൽ വീളിയ്ക്കുകയും, വടയ്ക്കുംനാഥനു മുന്നിൽ നമ്മൾ കണ്ടുമുട്ടുകയും.,
എല്ലാം ഇപ്പോഴും വിശ്വസിയ്ക്കുവാൻ കഴിയുന്നില്ലാ,
ഞാൻ എഴുതിയ ഈ കത്തും ബ്രീജ്ജൂസ് ഒരു കഥയാക്കും എന്ന് അറിയാവുന്നത് കൊണ്ടുമാത്രമാ എന്റെ പേരുഞാൻ വെയ്ക്കാത്തെ,
പക്ഷെ എന്റെ ബ്രീജ്ജൂസ്,
കഥകൾ എല്ലാം വളരെ വളരെ നല്ലതാണുട്ടോ., എല്ലാം വളരെ വ്യത്യസവുമാണ്,
പക്ഷെ അഹങ്കരിയ്ക്കാൻ വരട്ടെ,
മുന്നെ എഴുതിയിരുന്ന കഥകൾ എല്ലാം ഒരേ ആശയങ്ങൾ ആയിരുന്നു, അതെല്ലാം വളരെമോശവുമായിരുന്നു,
ഇപ്പം എഴുതിതെളിഞ്ഞതാണോ എന്ന് അറിയില്ലാ, എന്നാലും എന്നെപ്പോലുള്ള
പ്രവാസി മലയാളികൾയ്ക് ചേട്ടന്റെ കഥകൾ ഒരുപാട് ഇഷ്ട്ടാമാണ് ട്ടോ.
ഇതുപ്പോലെ നല്ല നല്ല കഥകൾ എഴുതുവാൻ, ബ്രീജ്ജൂസിന്,
എന്റെ ബീജൂവേട്ടന് ഇനീയും കഴിയട്ടെ എന്നുള്ള പ്രർത്ഥനയോട്,
സ്വന്തം,
"ശുഭം.''
" ബ്രീജ്ജൂസ്."
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login