ദേശസ്നേഹം
ദേശസ്നേഹം നെഞ്ചിലേറ്റിയ
ഭാരതീയരാണ് നാം
ദോഷമായ് ഭവിപ്പതൊന്നും
ചെയ്യുകില്ലൊരു നാളിലും,
ശാന്തിദേശമിത് ഭാരതം
ലോകർക്ക് മാതൃക കാട്ടണം
സത്യസമത്വത്തിലൂന്നി
നാടിൻ കീർത്തിയുയർത്തണം,
നാനാമത ജാതിവർഗ്ഗ
ഭാഷ വ്യത്യസ്ഥങ്ങളാ.
എന്നിരുന്നാലും ഓന്നായ്.
ഒരുമയായ് കഴിയുന്നിടം
ദേശസ്നേഹം...
ത്യാഗപൂർണ്ണ മനസ്സുമായ്
പൂര്വ്വനന്മമനസ്സുകള്‍
നിറസ്നേഹമോടെ പടുത്തുയർത്തിയ
സമത്വചിന്തകള്‍, കത്തുകൊള്ളൂക സോദരേ
കർമ്മധീര ഭടൻമാരായി എന്നും
നാടിനായ് നിലകൊള്ളണം
സാഹോദര്യസ്നേഹമനസ്സുമായയ്
നന്മയില്‍ വര്‍ത്തിക്കണം,
ദേശസ്നേഹം ...
ശാന്തി ദേശമിത് ഭാരതം'
എന്നോതി ലോകം വാഴ്ത്തുവാൻ
ഇരുകൈകൾ കോർത്ത് സ്നേഹമായ്
സാഹോദര്യമോടെ നമ്മുക്ക് വാണിടാം
ദേശസ്നേഹം നെഞ്ചിലേറ്റിയ
ഭാരതീയരാണ് നാം
ദോഷമായ് ഭവിപ്പതൊന്നും
ചെയ്യുകില്ലൊരു നാളിലും,
ജലീൽ കൽപകഞ്ചേരി,
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login