സ്നേഹസന്ദേശം
കരുണ തേടുന്നവന്‍റെ
കരള്‍നിറച്ച്
കയ്യയച്ചു കളങ്കമില്ലാതെ
കനിവുകാണിക്കുക നീ
മനുഷ്യസ്നേഹം
മനസിൽ നിറക്കുക നീ
മലർവിരിഞ്ഞ പൂവുപോൽ
മൃദുലപുഞ്ചിരി എങ്ങും
ഉണര്‍ത്തുക നീ
നീ ശന്തിദൂതനെങ്കില്‍
മണ്ണിലെ മാലഖയായ്
ജനം നിന്നെ എന്നും
ബഹുമാനത്തോടെ
വാഴ്ത്തും
നിറസ്നേഹമുഖഭാവവുമായ്
മരണത്തിലും നിന്നെ
സ്മരിക്കാൻ
ഒരുപാടു പേരുണ്ടാകും
നാളെയുടെ ലോകത്ത്
പ്രശോഭിത നക്ഷത്രമായ്
നിന്‍റെ നിറപുഞ്ചിരി
നിറഞ്ഞുനില്ക്കും
കാരുണ്യത്തിന്‍റെ
വാതില്‍ തുറന്ന്
മനുഷ്യസ്നേഹം
മനസിൽ നിറക്കുക നീ
കരുണ തേടുന്നവന്‍റെ
കരള്‍നിറച്ച്
മൃദുലപുഞ്ചിരി എങ്ങും
ഉണര്‍ത്തുക നീ...
മണ്ണിലും വിണ്ണിലും
മരണമില്ലാത്തവനായ്
തല ഉയര്‍ത്തി എന്നും നീ
നിറഞ്ഞുനില്ക്കും!!!.
ജലീൽ കൽപകഞ്ചേരി,
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login