ആ മരച്ചുവട്ടിൽ എന്നെ ഇരിക്കാൻ അനുവദിക്കുക
എന്റെ മധുരപ്രണയത്തിന്റെ
മാധുര്യമറിഞ്ഞ ആ മരച്ചുവട്ടിൽ
എന്നെ എന്നും ഇരിക്കാൻ
അനുവദിക്കുക,,
പ്രണയനിമിഷങ്ങളിലലിഞ്ഞ
അവളുടെ തേനൂറും ഓർമ്മകളിൽ
ഞാൻ മതിമറന്നിരുന്നത് അവിടെ
ആ മരച്ചുവട്ടിലാണ്,
മഴയും വെയിലും ആസ്വധിച്ച്
തെന്നലിൻ കുളിരിലലിഞ്ഞ
മായ്ക്കാനാവാത്ത പ്രണയരസക്കൂട്ടിന്‍
ഓർമ്മകളിൽ ഞങ്ങൾ എന്നും
അവിടെ ഇരിക്കാറുണ്ടായിരുന്നു,
വിവാഹശേഷം അവളുടെ മടിയിൽ
മയങ്ങി എന്റെ സ്വപ്നങ്ങൾ
സ്വർഗ്ഗം തീർത്തതും ആ മരച്ചുവട്ടിലാണ്,
എന്‍ മടിയിൽ കിടന്നവൾ
ഒരിക്കൽ കൊഞ്ചിപ്പറഞ്ഞിട്ടുണ്ട്,
നിന്റെ മണമുള്ള ഈ മരച്ചുവട്ടിൽ
നിന്റെ മടിയിൽ തലചായ്ച്ചു
മരിക്കാനാണെനിക്ക് ഇഷ്ടമെന്ന്,
അന്ന് ഞാനവളോട് പറഞ്ഞിരുന്നു.
എന്റെ ആത്മാവ് നിന്നെത്തേടി
എന്നും ഈ മരച്ചുവട്ടിലെത്തുമെന്ന്,
പക്ഷേ അവളാണ് എന്നെവിട്ട്
ആദ്യം പോയത്
,
ഈ വൃണപ്പെട്ട എന്റെ കാലിലെ
ചങ്ങലകൾ നിങ്ങൾ മുറിച്ചുമാറ്റുക!,
എൻ ശ്വാസം നിലക്കുംവരെ
നിങ്ങളെന്നെ ആ മരച്ചുവട്ടിൽ
ഇരിക്കാൻ അനുവദിക്കുക..
അവളുടെ മരണവെപ്രാളത്തിനിടക്കാണ്
എന്റെ കാലിൽ ചങ്ങലപ്പൂട്ടണിഞ്ഞത്,
എന്റെ മടിയിൽക്കിടന്നവൾ മരിക്കുമ്പോൾ
ഞാൻ മാറത്തലച്ച് ആർത്തട്ടഹസിച്ചിരുന്നു.
ബൈക്ക് കൊക്കയിലേക്ക് താഴ്ച്ചയിലേക്ക്
തെറിച്ചുപോയത് ഞാൻ കണ്ടിരുന്നു.!!!.
ജലീല്‍ കല്പകഞ്ചേരി,
എഴുത്തുകാരനെ കുറിച്ച്

non
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login