# ഇനിവയ്യ തിരുത്തണമൊരു മനുഷ്യനാകണം#
- Poetry
- LinishLal Madhavadas
- 13-Jul-2018
- 0
- 0
- 1874
# ഇനിവയ്യ തിരുത്തണമൊരു മനുഷ്യനാകണം#
** ഇനിവയ്യാ തിരുത്തണമൊരു
മനുഷ്യനാകണം **
+++++++++++++++++++++++++
ഇരുളിൽ നടന്നെന്റെ വഴികൾ പിഴച്ചു
പോയി
ഇനിവയ്യാ ..,തിരുത്തണമൊരു മനുഷ്യ
നാകണം
അമ്മ നോവറിയണമൊരു ചുംബനം നൽകണം
അച്ഛന്റെ സ്നേഹ തണലിൽ മയങ്ങണം
കുഞ്ഞായിരുന്നനാൾ സ്നേഹിച്ച ചേച്ചിത
ൻ കരം പിടിച്ചെന്റെ തെറ്റുകള്‍ ചൊല്ലണം
കുഞ്ഞനുജത്തിതൻ കയ്യും പിടിച്ചിട്ട്
തൊടിയിലെ മാവിനു കല്ലെറിഞ്ഞീടണം
അനുജനോടൊത്തു മഴയില്‍ നനയണം
ചേട്ടന്റെ കൈയ്യാൽ തല്ലുവാങ്ങിക്കണം
അച്ഛന്റെ പിന്നാലെ പാടത്തു പോകണം
മണ്ണിൻ നിറവും മണവും നുകരണം
കൂട്ടുകൂടി പുഴയിൽ കുളിക്കണം
കൂട്ടുകാരൊത്തൊരു യാത്ര പോകണം
ഇരുളിൽനടന്നെന്റെ വഴികൾ പിഴച്ചുപോയി
ഇനിവയ്യാ..,തിരുത്തണമൊരു മനുഷ്യനാ
കണം .
ലിനിഷ് ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login