VOTE OF THANKS | Ballerina 2K18 | SRISHTI, the Official website Partner

VOTE OF THANKS | Ballerina 2K18 | SRISHTI, the Official website Partner

VOTE OF THANKS | Ballerina 2K18 | SRISHTI, the Official website Partner

നാല് ദിവസത്തെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും മത്സരങ്ങളുടെയും ഘോഷയാത്രക്ക് ഇന്ന് വിരാമമിടുകയാണ്, BALLERINA 2K18 സൗത്ത് ഇന്ത്യ ഹോമിയോ ഫെസ്റ്റ്.

സൗത്ത് ഇന്ത്യയിലെ 7 ഹോമിയോകോളേജുകളെ ഒരൊറ്റ കൊടിക്കീഴിൽ അണിനിരത്തി മത്സരത്തോടൊപ്പം സാഹോദര്യവും ഐക്യതയും ഊട്ടിയുറപ്പിച്ച ഫെസ്റ്റ് എല്ലാ അർഥത്തിലും മാതൃകാപരം ആയിരുന്നു. യാതൊരു വിധത്തിലുമുള്ള പൊയ്മുഖങ്ങളുമില്ലാതെ ഇരുകരങ്ങളും തുറന്നുപിടിച്ചുകൊണ്ട് ആതിഥേയത്വം വഹിച്ച ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാലിന്റെയും, അധ്യാപക-അനധ്യാപകരുടെയും, വിദ്യാർഥികളുടെയും, ഒപ്പം അവരെ എല്ലാം ഒറ്റ കൊടിക്കീഴിൽ അണി നിരത്താൻ മുൻകൈയെടുത്ത കോളേജ് യൂണിയന്റെയും പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. SVR ലെ ഓരോ അംഗങ്ങളും രാവും പകലും ഭേദമന്യേ അതിഥികൾക്കായി സേവനസന്നദ്ധരായിരുന്നു.

അതിഥികളായി എത്തിയവരുടെ കാര്യം പ്രത്യേകം ഒന്ന് പറഞ്ഞുകൊള്ളട്ടെ. ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് മധുര, ശാരദകൃഷ്ണ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കുലശേഖരം, ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്കോഴിക്കോട്, ആതുരാശ്രമം NSS ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്കോട്ടയം, ഡോ . പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് എറണാകുളം എന്നിവരായിരുന്നു ഫെസ്റ്റിനായി എത്തിച്ചേർന്ന കോളേജുകൾ. മത്സരങ്ങൾ എന്നതിലുപരി സാഹോദര്യത്തിനും കൂട്ടായ്മയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമീപനമാണ് അഥിതികളായ കോളേജുകളിൽ നിന്നും കാണായ്‌വന്നത്. മത്സരങ്ങളും ആഘോഷങ്ങളും അതിന്റേതായ ഉത്സാഹത്തോടെ നാല് ദിവസങ്ങൾ പിന്നിട്ടു. ഇഞ്ചോടിച്ചു മത്സരങ്ങളായിരുന്നു എല്ലാവരും കാഴ്ചവച്ചതെങ്കിലും ആകമാനമുള്ള പോയിൻറ് നിലയിൽ ശാരദകൃഷ്ണ HMC ഒന്നാം സ്ഥാനത്തു എത്തുകയുണ്ടായി (256 പോയിന്റ്). തൊട്ടു പിറകിലായി ഡോ. പടിയാർ മെമ്മോറിയൽ HMC (197) , SVR HMC (151) യും തൊട്ടടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആഘോഷപൂർണ്ണമായിരുന്നു പരിസമാപ്തി ആഘോഷങ്ങളും. മനോഹരമായി അലങ്കരിച്ച സ്റ്റേജിൽ വിശിഷ്ടാധിതികളിൽ നിന്നും ആർപ്പു വിളികളോടെ വിജയിച്ച വിദ്യാർഥികൾ സമ്മാനങ്ങളും, ട്രോഫികളും ഏറ്റുവാങ്ങി.

ചുറ്റിലും കേട്ട പാട്ടുകൾക്ക് ഒരുമിച്ച്  താളം ചവിട്ടി, ആർപ്പുവിളികളോടെ എല്ലാവരും  SVR ക്യാമ്പസ്സിൽ നിന്നും മനസ്സില്ലാമനസ്സോടെ പുറത്തേയ്ക്കിറങ്ങുന്നു...ക്യാമ്പസ് നിശബ്ദമായി...

നാളെ വീണ്ടും SVR ലെ വിദ്യാർഥികൾ ഒത്തുകൂടുംമ്പോൾ ഇന്നലെ മുഴങ്ങിക്കേട്ട ശബ്ദവീചികൾ ഉണ്ടായിരിക്കില്ല, പക്ഷെ ഒരു സൗത്ത് ഇന്ത്യൻ ഹോമിയോ ഫെസ്റ്റ് ചങ്കൂറ്റത്തോടെ നടത്തി വിജയിപ്പിച്ചു എന്ന് തലയുയർത്തി അവർക്ക് അഭിമാനിക്കാം ...മധുരങ്ങളായ ഓർമ്മകളും അനുഭവങ്ങളും നിമിഷങ്ങളും അയവിറക്കിക്കൊണ്ട്...അടുത്ത ഫെസ്റ്റിനായി കാത്തിരുന്നുകൊണ്ട്.

ഒരിക്കൽ കു‌ടി പങ്കെടുത്ത എല്ലാവര്ക്കും നന്ദി, ആശംസകൾ.

 

വിജയികളെ ഒന്ന് പരിചയപ്പെടുത്തുന്നു.

 

1st Prize Winner   : Saradakrsihna HMC (265 points)

2nd Prize Winner: Dr. Padiyar Memorial HMC (197)

3rd Prize Winner : Shree Vidyadhiraja HMC (151)

4th Place             : GHMC Trivandrum (104)

5th Place             : Athurasramom NSS (97)

6th Place             : GHMC Calicut (70)

7th Place             : GHMC Madurai (6)

 

Kalaprathibha   : Dr. Suseendran

Kalathilakom     : Dr. Sithara Dileep

Chithraprathibha  : Dr. Krishna

Sargaprathibha    : Dr. Neethulekshmi

 

ഹോമിയോ ഫെസ്റ്റിൽ പങ്കെടുത്ത എല്ലാവര്ക്കും വിജയികൾക്കും ആശംസകൾ 'സൃഷ്ടി' ടീമിന്റെ പേരിൽ അറിയിക്കുന്നു. ഒപ്പം ഫെസ്റ്റിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയിതുടരുവാൻ തോളൊപ്പം നിന്ന് സഹകരിച്ച ശ്രീ. പ്രദീപ്കുമാർ (പ്രോഗ്രാം കൺവീനർ),  മിസ്. രയാനാ (മീഡിയ എക്സിക്യൂട്ടീവ്) എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.

ആശംസകളോടെ,

 ടീം സൃഷ്ടി.

www.entesrishti.com

Share:
എഴുത്തുകാരനെ കുറിച്ച്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ