സമയം
സമയം
.........................................
സമയമെങ്ങും കാത്തു നിൽക്കാതെ കടന്നു പോകുന്നു കാറ്റുപോൽ,
സന്ധ്യമയങ്ങുവാനേറെയുണ്ടെന്നു, കാത്തിരിക്കുന്നുനാം വൃഥാ, '
ഒരു മാത്ര, മിടിക്കുന്ന ഹൃത്തിന്റെ മറു മാത്ര നിശ്ചലമാകിലോ?
ഓർമ്മ പോൽമായാതെ നിൽക്കുവാൻ,
സ്നേഹം പകുത്തിടാ,മെന്നുമെന്നും
ജീവിത സായന്തനങ്ങളകലെയെന്നോർത്തു,
ജീവിതം കരുപ്പിടിപ്പിച്ചിടാൻ
ധനവ്യയ മോഹത്തിൻ ചൂളയിൽപ്പെട്ടു
രുകി,യുലയിലെ നീറ്റലിൽ വിയർത്തൊലിച്ച്,
സഫലമീ ജന്മവീഥിയിൽ,
സ്വന്തമാക്കേണമൊക്കെയും സ്വാർത്ഥമായ്,
സ്വപ്നസൗധങ്ങളു,
മധികാര ചക്രവും,
നീർക്കുമിളയ്ക്കു കാവൽനിൽക്കുന്നൊ-
രായുസ്സെന്നുനിനയ്ക്കാതെപോകയോ ,
സമയത്തിൻപടിവാതിലിൽ,
മുട്ടിവിളിക്കുവാനാരോ കാത്തിരിപ്പുണ്ട്,
'നിമിഷ,തൃഷ്ണകളാറ്റുവാനായി നീ
ചെയ്തുകൂട്ടുംലീലകൾ,ദേഹം വെടിഞ്ഞരുമയാ,മോമന, മൺകുടീരങ്ങളാകിലും,
സമയമെത്തിടും,
നിന്റെ ചാരമേറ്റിടാൻ '
വൃദ്ധമാനസങ്ങൾ നൊന്തു വേവുന്നിതാ
വൃദ്ധിക്ഷയങ്ങളറിഞ്ഞു തപിപ്പതും,
കാലമേനിന്റെ സമയത്താളിലുറങ്ങും ,
സത്യമെത്രശ്രേഷ്ഠമായ്, വന്നിരുൾനീക്കി, സഞ്ചരിക്കുന്ന പാതയിൽ'
സമയവെട്ടം തെളിച്ചു മുന്നേറുവാൻ, കഴിഞ്ഞിടുന്നതൊരു ഭാഗ്യവും,
പ്രണയ പക്ഷികൾ കൊക്കുരുമ്മിക്കൊണ്ടു,
പ്രണയമൂറ്റുന്ന നേരവും,
കാലവൃക്ഷച്ചുവട്ടിലായ് കാക്കുന്നു,
കടന്നു പോകുന്ന സമയ മേ, '
കർമ്മബന്ധത്തിൻ ഭാണ്ഡവും പേറി നീ യാത്രയായിടൂ വേഗമേ....
കാലമിപ്പൊഴേ കാത്തു വച്ചിട്ടുണ്ട് നമുക്കായ് ,
സമയവർണ്ണത്തിരശ്ശീല യൊന്നുപോൽ,...
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login