നെഞ്ചിലെ നിലാവ്
- Poetry
- Mohanan Vk
- 16-Jun-2018
- 0
- 0
- 1445
നെഞ്ചിലെ നിലാവ്
പൗർണ്ണമി നിലാവും
പുഞ്ചിരിക്കുന്നില്ല.
ശ്രാവണ പൗർണ്ണമിയിൽ*
സഹോദരീരോദനം.
എട്ടങ്ങാടി നൈവേദ്യം**
മാർഗഴിചന്ദ്രികയിലും നിഷിദ്ധം.
ചന്ദ്രികേ, നിൻറെ
വെണ്‍മുകില്‍ ചേലാഞ്ചലം-
കവർന്നതാര് ?
കരി മേഘനരിയോ, ഭ്രാന്തൻ നരനോ..?
ആമ്പൽക്കുളത്തിൽ
നീ മുങ്ങിക്കുളിച്ചില്ലാ; നാട്ടു-
പാതയോരത്ത് നീ കാത്തു നിന്നില്ലാ.
ഹിമാംശുവായ് പാൽപുഞ്ചിരി പൊഴിച്ചില്ല.
.
തിങ്കളേ,
നെഞ്ചിലെരിയും നെരിപ്പോടുമായ്,
ഋതു-വിരഹാർത്തയായ് ഭൂതലം കേഴുന്നു,
നീ, വിധുവായ്,
ഈ നെഞ്ചകം നോക്കി ചിരിക്കുന്നു.
.
നിലാവലക,ളെത്രയോ കോടിബിന്ദുക്കളായ്
ചിരിതുള്ളി,യാർത്തൊരീ നീർച്ചോലയിൽ, നിന്നിന്ന്-
ഒരു കുമ്പിൾ-
കണ്ണീരു ഞാൻ കോരിയെടുക്കട്ടെ,
അതിലേ നിലാവിനേം,
എൻ കിനാക്കളിൽ ചേർക്കട്ടെ.
_____________________________
*രക്ഷാബന്ധനപൂർണ്ണിമ
**ഒരു തിരുവാതിര നൈവേദ്യം
_____________________________
വര- മോഹനൻ വികെ
എഴുത്തുകാരനെ കുറിച്ച്

മോഹനൻ വികെ നെടുമുടി. കുട്ടനാട്ടിൽ, നെടുമുടി എന്ന ഗ്രാമത്തിൽ 1954 ഡിസംബറിൽ ജനനം എന്ന് ജന്മ സാക്ഷ്യപത്രം. എന്നാൽ, അതിനും ശേഷം ഉള്ള ഒരു കർക്കിടകത്തിലെ മൂലം നക്ഷത്ര ജാതൻ എന്ന് 'അമ്മ പറഞ്ഞു. നെടുമുടി എൻ.എസ്.യുപി.എസ്, മങ്കൊമ്പ്, എ.റ്റി.എഛ്.എസ്, ചങ്ങനാശേരി, എൻ.എസ്.എസ്.കോളേജ്, ആലപ്പുഴ, എസ്.ഡി. കോളേജ്, എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം പഠന കാലത്തു തന്നെ തിരുവനന്തപുരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ ജോലി കിട്ട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login