മഴ വന്നു മൊഴിഞ്ഞത്
- Poetry
- Mohanan Vk
- 11-Jun-2018
- 0
- 0
- 1300
മഴ വന്നു മൊഴിഞ്ഞത്
മഴയേ... നീയെവിടെയാണിന്ന്..?
മൂവന്തി മാനം കറുത്തിരുൾമൂടവേ
നാട്ടുമാഞ്ചോട്ടിൽ മലർന്നൊന്നു കിടന്ന്
ഉദിച്ചുയരു,മമ്പിളിക്കലയുടെ ചൂടേറ്റും
വരണ്ടുവിളറി വെളുക്കെചിതറിയോടുന്ന
മേഘ ശകലങ്ങളോട് ഞാൻ ചോദിച്ചൂ ...
മഴയേ... നീയെവിടെയാണിന്ന്..?
കോലായി, ലൊറ്റയ്ക്കെന്റെ
പ്രണയാർദ്ര യാമങ്ങളിൽ
ഏതോ ദിവാസ്വപ്നത്തിൽ ഞാൻ
മുഴുകി, വഴുതി വീഴവേ..
ഒരു മൃദുസ്മേരമായെന്നെത്തഴുകിയെത്തിയ
സിരകളിലൊരു പ്രണയഗീതമായൊഴുകിയ
നിദ്രകളിൽ നിദ്രാശൂന്യ ലഹരികൾ പടർത്തിയ
സ്വപ്നത്തിലൊന്നാ,യെന്നിലലി-
ഞ്ഞലി, ഞ്ഞിഴുകിയ തേന്മഴ..
മഴയേ... നീയെവിടെയാണിന്ന്..?
ആകാശസീമയുടെയേതോ കോണിൽ നിന്നൊരു
കുളിർകാറ്റു പാ..ഞ്ഞെത്തി, യെൻ ചെവിക്കുടുന്നയിൽ
ഒരു ചെറു ചുടുചുംബനം നൽകി മന്ത്രിച്ചുവോ...?
"ഞാ...നി...വിടെയുണ്ടെ...,ന്ന്..."
ഞാനെന്നു, മെവിടെയു, മിവിടെയും നിന്നോടൊപ്പം
എന്നും, എന്നെന്നു,മിന്നും മൽപ്രാണനിൽ
ഒന്നിച്ചു തന്നെയുണ്ടായിരു..ന്നെന്ന്..!
അലറുന്ന കടലിന്റെ,യുപ്പു-സ്രവങ്ങളിൽ
കുതികൊണ്ട കാറ്റിന്റെ രൗദ്ര-വേഗങ്ങളിൽ
ചിതറിയോടുന്നൊരീ മേഘ-മാനസങ്ങളിൽ
ഇടിഞ്ഞുനിരന്നോരാ മാമല-ശൃംഗങ്ങളിൽ
തല കരിഞ്ഞുണങ്ങിയ മാമര-നോവുകളിൽ
വരണ്ടുവിണ്ടുകീറിയ പുഴയുടെ നെഞ്ച-കങ്ങളിൽ
വയലിലെ പൊരിയുന്ന വിത്തു-കോശങ്ങളില്‍
മിന്നിമറഞ്ഞൊരാ മഴമുകില്‍-സ്വപ്നങ്ങളിൽ...
ഇന്നീ.. നിമിഷങ്ങളിൽ..
നിന്മിഴിക്കോണുകളിൽ..
വിങ്ങി നിറഞ്ഞൊഴുകി-
നിൻ കവിളിണകളിൽ ചാലിട്ടൊഴുകുന്ന
നിന്നകതാരിനെത്തഴുകിയുണർത്തുന്ന,
നിൻ-നിനവിലെ നനവായി,
മിഴിയിലെ മഴയായി ഞാ..നുണ്ടെന്ന്.!
നിന്നിലേ തേ...ന്മഴയായി ഞാ..നുണ്ടെ...ന്ന്..?
---------------------------------------------------
വരയും വികെ നെടുമുടി
എഴുത്തുകാരനെ കുറിച്ച്

മോഹനൻ വികെ നെടുമുടി. കുട്ടനാട്ടിൽ, നെടുമുടി എന്ന ഗ്രാമത്തിൽ 1954 ഡിസംബറിൽ ജനനം എന്ന് ജന്മ സാക്ഷ്യപത്രം. എന്നാൽ, അതിനും ശേഷം ഉള്ള ഒരു കർക്കിടകത്തിലെ മൂലം നക്ഷത്ര ജാതൻ എന്ന് 'അമ്മ പറഞ്ഞു. നെടുമുടി എൻ.എസ്.യുപി.എസ്, മങ്കൊമ്പ്, എ.റ്റി.എഛ്.എസ്, ചങ്ങനാശേരി, എൻ.എസ്.എസ്.കോളേജ്, ആലപ്പുഴ, എസ്.ഡി. കോളേജ്, എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം പഠന കാലത്തു തന്നെ തിരുവനന്തപുരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ ജോലി കിട്ട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login