വൃക്ഷതെെ
===== വൃക്ഷതെെ =====
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വേരോടി തീരും മുന്‍പെ
ചില തെെകള്‍ മണ്ണിലടിഞ്ഞു
പൊഴിയാറുണ്ട്.
ശിഖരങ്ങളില്ലാതെ
ഞെട്ടറ്റു വീഴാനൊരു ഇല പോലുമില്ലാതെ,
ചിതലുകളരിക്കും മുന്‍പെ
തളര്‍ന്നു വീഴുകയാം.
ചിറകടിയില്‍ തളരുന്ന
ഒരു പക്ഷിയ്ക്ക് ഒരാശ്രയം നല്കുവാനില്ലാതെ,
ഒരു കൂടുക്കൂട്ടാനൊരു ശിഖരം
തളിരിടാതെ പൊലിഞ്ഞു പോകാറുണ്ട്
മണ്ണില്‍.
ഇലകള്‍ പൊഴിയും ചില്ലകള്‍
വൃക്ഷതെെയുടെ സ്വപ്നങ്ങള്‍ ബാക്കിയാക്കി
അന്ധകാരത്തില്‍ പൊലിഞ്ഞു പോകുകയാകും.
വളരാനൊരുപിടി മണ്ണു നല്കിയാല്
വേനല്‍ ചൂടേറ്റു വീഴുന്ന നിന്നില്‍
തണലുകള്‍ നല്കിടാം.
പാഴായി പൊടിഞ്ഞു തീരും വരെയും
ജീവശ്വാസം നല്കിടാം മര്ത്യരെ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സജി (P Sa Ji O )
06.06.2018
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login