പ്രണയം
കനലെരിയുന്ന പ്രണയം
ഹൃദയത്തില്‍ കത്തുന്നു.
തിരിച്ചെടുക്കാന്‍ കഴിയാത്ത
കനലുകളായി ഹൃദയത്തിനുള്ളില്‍.
ചെറുത്തീയില്‍ കുരുത്തൊരു
പ്രണയ തീനാളം അണയാതെ
കത്തി ജ്വലിക്കുന്നുണ്ട്.
ഇനിയെത്ര കാറ്റു വീശിയാലും
നിലയ്ക്കാതെ പെയ്തിറങ്ങുന്ന
മഴകളായി മാറിയാലും
അണയാതെ ജ്വലിക്കും
നീയെന്ന പ്രണയത്തിന് ജ്വാലകള്‍.
പ്രണയം നിന്നെയും എന്നെയും
ഒന്നായി ചേര്‍ത്ത നിഴലുകള്‍.
പ്രണയ ശിഖരങ്ങളൊടിഞ്ഞു വീഴാതെ
കൂടൊരുക്കുന്നു നാം തമ്മില്‍
ഒരിക്കലും നിലയ്ക്കാത്ത
ഒത്തിരി ജന്മങ്ങളുടെ പ്രണയശിലകള്
തീര്‍ത്തിടുന്നു നാം തമ്മില്‍
പരസ്പരം കെെമാറിയ പ്രണയം.
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login