ഈശ്വരന്റെ പിശാചുകള്പിശാചുകള്
ഈശ്വരന്റെ പിശാച്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഈശ്വരനൊന്നു മാത്രം
മനുഷ്യജന്മങ്ങള് പലതായി
വെട്ടി തിരിച്ചെടുത്തു
ഈശ്വരനെ മൗനത്തിലാക്കി.
അമ്പലത്തില്‍ തൊഴുന്നവനെ
ഹിന്ദുവെന്നും...........................
പള്ളിയില്‍ കുര്‍ബാന ചൊല്ലിയവനെ
ക്രിസ്ത്യനെന്നും.........................
നിസ്ക്കാരമറിഞ്ഞവനെ
മുസല്ളിമെന്നും.........................
പലതായി തിരിച്ചെടുത്തു.
ഇന്നിതാ ഈ മൂന്നു ഈശ്വരനിടയിലും
പല ഈശ്വരന്മാര്.
സ്വയം അന്ധരായി വെട്ടിയറിയുന്നു
മതത്തിന് നാമത്താല്‍ മനുഷ്യര്‍ പരസ്പരം.
ഈശ്വരനൊരിക്കലും കല്‍പ്പിച്ചിട്ടില്ല
പരസ്പരം ജീവനെടുക്കാന്‍.
മതത്തിന് വിഷവിത്തുകള്‍
സ്വയം നട്ടുപിടിച്ചവരാണ് നാം.
അവസാനം നീറുകയാകും
നീ വായടപ്പിച്ച ഈശ്വരന്.
നന്മയുടെ വിത്തുകള്‍ നട്ടുപ്പിടിപ്പിക്കുക
നിന് മനസ്സിനുള്ളില്‍ മനുഷ്യാ.
അന്നു നീയറിയുന്നതാകും
നമ്മുടെയുള്ളിലെ ഒരൊറ്റ ഈശ്വരനെ.
ഈശ്വരന്റെ പിശാചുകളാണ്
മതഭ്രാന്തിനാല്‍ വെട്ടി നശിക്കുന്നവര്‍.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സജി ( P Sa Ji O )
03.06.2018
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login