പെണ്ണ്
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ
- 02-Jun-2018
- 0
- 0
- 1251
പെണ്ണ്
അവളുടെ കയ്യിൽ കൈ കോർത്ത് പിടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അവളും അതാഗ്രഹിച്ചിരുന്നു. ഒരുമിച്ചു കളിച്ചു വളർന്ന നാളുകളിൽ പരസ്പരം കൊടുത്ത വാക്കുകൾ വീട്ടുകാർ മറന്നെങ്കിലും ഞങ്ങൾ മറന്നിട്ടില്ല. മറക്കുകയുമില്ല. എത്രയെത്ര ചുംബനങ്ങൾ കൈമാറിയിട്ടുണ്ടെന്നോ ഞങ്ങൾ. ആ ചുംബനങ്ങളിൽ കളങ്കമില്ലാത്ത സ്നേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് ഞാൻ എത്തും എന്ന് അവൾക്കറിയാം. തേച്ചുമിനുക്കി തരാം എന്നു പറഞ്ഞപ്പോൾ വിചാരിച്ചില്ല അത് എന്റെ ഷർട്ട് മാത്രമല്ല എന്നെയും കൂടിയാണെന്ന സത്യം. എന്റെ കയ്യിൽ സത്യം ചെയ്ത വാക്കും അവൾ മറന്നു. അവളുടെ നെറ്റിയിൽ വേറെയാരു സിന്ദൂരം ചാർത്തിയാലും അവളെ അനുഭവിക്കാൻ കൊടുക്കില്ല എന്ന വാക്ക്. എന്നോട് പറഞ്ഞ കള്ളം.
എല്ലാം മറന്ന അവൾ പുഞ്ചിരി തൂകി തന്നെ പന്തലിലേക്ക് ക്ഷണിച്ചു ഫോട്ടോയും എടുപ്പിച്ചപ്പോൾ ചങ്ക് പറിച്ചെടുത്ത വേദനയായിരുന്നു. മണ്ഡപത്തിൽ നിന്നും വന്നു പൊട്ടിക്കരഞ്ഞു. വൈകുന്നേരം ഒരു കുപ്പി വിഷവും ചേർത്തു കഴിച്ച മദ്യത്തിന്റെ ലഹരിയിൽ ഇരിക്കുമ്പോൾ ആരോ വിളിച്ചു പറഞ്ഞു. "നിന്റെ പെണ്ണ് കയറിൽ തൂങ്ങി"
- ശ്രീജിത്ത്.കെ. മയ്യന്നൂർ
എഴുത്തുകാരനെ കുറിച്ച്

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login