അമ്മ മനസ്സ്
========= അമ്മമനസ്സ് =========
""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ആരോമലെ നിന് പുഞ്ചിരിയില്‍
നിറയുന്നു
അമ്മതന്‍ ലാളിത്യം
താരാട്ടു പാട്ടിന് ഈണങ്ങളായി.
നിന് പാല് പല്ലിടയില്‍
സന്തോഷത്തിന് തിരയിളക്കം.
നിന്നിലെ സന്തോഷത്തില്‍
സ്നേഹത്തിന് ലാളനം മാത്രം
അമ്മയുടെ മനസ്സിനുള്ളില്‍.
പതിയെ വീണു നീ നടന്നപ്പോഴും
മറോട് ചേര്‍ത്തു അമ്മ തന് കരങ്ങള്‍
നിന്നിലൊരു വേദനയേല്ക്കാതെ.
നിന് കുസൃതിയില്‍ അമ്മ
ആനന്ദിക്കുന്നു ഇളം പെെതലായി.
നിന്നെയാട്ടിയുറക്കിയ തൊട്ടിലില്‍
അമ്മയുടെ താരാട്ടു പാട്ടിന്
ശീലുകള്‍ മാത്രം.
കുഞ്ഞെ നിന് വളര്‍ച്ചയ്ക്കായി
അമ്മ നിന്നിലെ പരിചാരകയായി
ദിനങ്ങളോളം കൂടെയിരിക്കും.
കുഞ്ഞെ നീ വളരും വരെയും
അമ്മയുടെ സ്നേഹലാളനം
നിന്നിലെ ജീവിതയാത്രയുടെ
സ്നേഹകവചങ്ങള് മാത്രം.
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
സജി (P Sa Ji O )
01.06.2018
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login